റിലീസിനൊരുങ്ങി 3 ചിത്രങ്ങൾ; ലൈവിൽ ഒരുമിച്ചെത്തി സംവിധായകർ

Mail This Article
മലയാളസിനിമയെ സംബന്ധിച്ചടത്തോളം വെള്ളിയാഴ്ച എന്ന ദിവസം പ്രധാനപ്പെട്ടതാണ്. ഒരു സിനിമയുടെ വിധി നിർണയിക്കപ്പെടുന്ന ദിവസം. മൂന്നും നാലും സിനിമകൾ ചിലപ്പോൾ ഒരുമിച്ചെത്താറുണ്ട്. അതുപോലൊരു വെള്ളിയാഴ്ച കൂടി വന്നെത്തുന്നു. മലയാളത്തിൽ നിന്നും മൂന്ന് പ്രധാന സിനിമകളാണ് നാളെ റിലീസിനെത്തുന്നത്. ജെതിത് കാച്ചപ്പിള്ളി ഒരുക്കുന്ന മറിയം വന്നു വിളക്കൂതി, പ്രശോഭ് വിജയന്റെ അന്വേഷണം, ആനന്ദ് മേനോന്റെ ഗൗതമന്റെ രഥം എന്നീ സിനികളാണ് ഒരുമിച്ചെത്തുന്നത്.
ഇപ്പോഴിതാ തങ്ങളുടെ സിനിമയുടെ വിശേഷങ്ങളുമായി ഈ മൂന്ന് സംവിധായകരും ഒരുമിച്ചെത്തിയിരിക്കുന്നു. മലയാളത്തിൽ ഇതാദ്യമായാകും ഒരുമിച്ച് റിലീസ് ചെയ്യുന്ന സിനിമയുടെ സംവിധായകർ സമൂഹമാധ്യമത്തിലൂടെ ഒന്നിച്ചൊരു ലൈവിൽ എത്തുന്നത്.
മറിയം വന്നു വിളക്കൂതി
യുവനായകനിരയെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന 'മറിയം വന്ന് വിളക്കൂതി'. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സേതുലക്ഷ്മിയാണ് മറ്റൊരു താരം. ഇതിഹാസ എന്ന സിനിമയുടെ നിർമാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിർമാണം.
അന്വേഷണം
ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അന്വേഷണം. ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ നായികയാവുന്നു. ലാൽ, വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജൂ ശ്രീധർ, ജയ് വിഷ്ണു, മാസ്റ്റർ അശുധോഷ്, ലിയോണ, ലെന ബേബി ജെസ്സ് തുടങ്ങിയവർ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഗൗതമന്റെ രഥം
നവാഗതനായ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗൗതമന്റെ രഥം. ചിത്രത്തിൽ നീരജ് മാധവ് ആണ് നായകനായി എത്തുന്നത്. പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം നീരജ് നായകനായി എത്തുന്ന ചിത്രത്തിൽ പുണ്യ എലിസബത്ത് നായികയാകുന്നു.