ADVERTISEMENT

മലയാളികളുടെ പ്രിയതാരം പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ. ‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മോഹൻലാൽ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. 

pranav-mohanlal-birthday-picture

 

രാവിലെ ചെന്നൈയിലെ വീട്ടിൽ വച്ച് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കേക്ക് മുറിച്ചാണ് പ്രണവ് ജന്മദിനം ആഘോഷിച്ചത്. അമ്മ സുചിത്രയും പ്രണവിനൊപ്പം ഉണ്ടായിരുന്നു.  ലോക്ഡൗൺ കാലം ആരംഭിച്ചതു മുതൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലും കുടുംബവും. ഏറെ നാളുകൾക്കു ശേ‌ഷമാണ് പ്രണവ് കുടുംബാംഗങ്ങളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതും. 1990 ജൂലൈ 13–നാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. 

 

ചെറുപ്പം മുതൽ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രണവ് 2002–ൽ ഒന്നാമൻ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലോക്ഡൗൺ എത്തുന്നതും ചിത്രീകരണം മുടങ്ങുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com