മമ്മൂട്ടിക്ക് പവറായി ‘കടയ്ക്കൽ’
Mail This Article
കൊല്ലം ∙ വോട്ടുപോര് തിളച്ചു മറിയുന്ന കാലത്ത് തിയറ്ററുകളിൽ എത്താൻ ഒരുങ്ങിയിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘വൺ’. മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുമ്പോൾ പേരിനും ഉണ്ടൊരു കൊല്ലം ചായ്‌വ്.
കടയ്ക്കൽ ചന്ദ്രൻ എന്ന പേരിലാണു മമ്മൂട്ടിയുടെ കഥാപാത്രം വെള്ളിത്തിരയിലെത്തുക. ചന്ദ്രൻ എന്ന പേരിനൊപ്പം കടയ്ക്കൽ എന്ന സ്ഥലപ്പേരു കൂടിയെത്തിയതോടെ കഥാപാത്രത്തിന്റെ ശക്തി ഇരട്ടിയായെന്നു തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് പറയുന്നു.
‘2019ലാണു കഥ പൂർത്തിയായത്. ഇതിനു മുൻപു പലതവണ കടയ്ക്കൽ വഴി പോയപ്പോൾ ആ പേരിലെ ‘പവർ’ വല്ലാതെ ആകർഷിച്ചിരുന്നു. കഥാപാത്രത്തിനു ‘ചന്ദ്രൻ’ എന്നു തന്നെയുള്ള പേരാണ് ആദ്യം മുതലേ പരിഗണിച്ചിരുന്നത്. എന്നാൽ, അതിനൊപ്പം കടയ്ക്കൽ കൂടി ചേർത്തതോടെയാണു കഥാപാത്രത്തിനു പൂർണത വന്നത്. ഞങ്ങൾ ഏതൊരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോഴും അയാൾക്കു പിന്നിലൊരു കഥയുണ്ടാകും. ആ കഥാപാത്രത്തിന്റെ സ്വഭാവം പോലും രൂപപ്പെട്ടുവരാൻ കാരണമായ ഒരു പശ്ചാത്തലം.’
‘അത്തരത്തിലൊരു പശ്ചാത്തലം ആലോചിച്ചപ്പോൾ എന്തു കൊണ്ടു ചന്ദ്രൻ കൊല്ലം ജില്ലക്കാരനായിക്കൂടാ എന്ന ചിന്ത വന്നു. ആ ആലോചനയാണ് കടയ്ക്കലെത്തിയത്. ഓരോ പ്രദേശത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയമാണു ചന്ദ്രനുമുള്ളത്. നേതാക്കളുടെ പേരിനൊപ്പം സ്ഥലപ്പേരു കൂടി ചേരുമ്പോഴുള്ള ആ ഗാംഭീര്യം ചന്ദ്രനുണ്ടായതും കടയ്ക്കൽ ഒപ്പം ചേർന്നപ്പോഴാണ്.. ’ സഞ്ജയ് പറയുന്നു.
മമ്മൂട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു ചവറയിലെ എൻഡിഎ സ്ഥാനാർഥി വിവേക് ഗോപനാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ബോബിയും സഞ്ജയും ചേർന്നാണ്.
ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാദൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു, വെട്ടുക്കിളി പ്രകാശ്, സാബ് ജോൺ, ഡോക്‌ടർ പ്രമീള ദേവി, അർച്ചന മനോജ്, കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇച്ചായിസ് പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ‘വൺ’ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ‘ചിറകൊടിഞ്ഞ കിനാവുക’ള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വൺ.
ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗു