അണ്ണാത്തെ ഷൂട്ട് പുനരാരംഭിച്ചു; രജനി സെറ്റിൽ

Mail This Article
രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ നവംബർ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. െസറ്റിലുണ്ടായ കോവിഡ് വ്യാപനം മുടങ്ങിപ്പോയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജാക്കി ഷ്റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഡി. ഇമ്മൻ.
2019 ഡിസംബറിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനവും ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകിൽ ഇരുപതോളം പേർക്ക് കോവിഡ് വ്യാപിച്ചതോടെ ഷൂട്ട് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.