‘നിർത്തിയങ്ങ് അപമാനിക്കുവാന്നേ’; ആ ഡയലോഗ് പുനരവതരിപ്പിച്ച് ജോജി

Mail This Article
‘ജോജി’ സിനിമയിലെ ജെയ്സനെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയ്ക്കൊപ്പം തന്നെ തന്റെ കഥാപാത്രവും ജനങ്ങളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് മുണ്ടക്കയം സ്വദേശിയായ ജോജി. ‘നിർത്തിയങ്ങ് അപമാനിക്കുവാന്നേ’ എന്ന ജോജിയുടെ ഡയലോഗും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ഇപ്പോഴിതാ സിനിമയിലെ ഹിറ്റ് ഡയലോഗ് വീണ്ടും പുനരവതരിപ്പിച്ച് ജോജി.
മനോരമ ന്യൂസിന്റെ പുലര്‍വേളയില്‍ അതിഥിയായി എത്തിയപ്പോഴാണ് ജോജി ഈ ഡയലോഗ് അവതാരകന്റെ അഭ്യർഥന പ്രകാരം പുനരവതരിപ്പിച്ചത്. ‘ഈ ഡയലോഗ് പറയുമ്പോൾ ജെയ്സൻ എന്ന കഥാപാത്രത്തിന് കുഞ്ഞ് വിതുമ്പൽ ഉണ്ടാകുന്നുണ്ട്. ഇത് വീണ്ടും പറയുമ്പോൾ ഞാനത് ആസ്വദിക്കുകയായിരുന്നു.’ജോജി പറയുന്നു.
‘ഈ ഷോട്ട് എടുത്തപ്പോൾ തന്നെ സെറ്റിൽ നിന്നും കയ്യടി കിട്ടിയിരുന്നു. മാത്രമല്ല വ്യക്തമായ റിഹേർസൽ പോയ ഒരു സീൻ കൂടിയായിരുന്നു ഇത്. പോത്തേട്ടന്റെ സിനിമകളിലെ മാസ്റ്റര്‍ സീനുകൾക്ക് തലേദിവസം റിഹേർസൽ ഉണ്ടാകും. ഇതും തലേദിവസം റിഹേർസൽ ചെയ്ത് പിറ്റേദിവസം ടേക്ക് എടുത്ത സീൻ ആണ്. അങ്ങനെ വരുമ്പോൾ രണ്ടോ മൂന്നോ ടേക്ക് മാത്രമേ ആകൂ.’–ജോജി പറഞ്ഞു.