ADVERTISEMENT

കമൽഹാസൻ–വിജയ് സേതുപതി–ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തിൽ സൂര്യ അതിഥിവേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ഭാ​ഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ പൂർത്തിയായെന്നും ക്ലൈമാക്സിനോടടുത്തായിരിക്കും താരത്തിന്റെ സാന്നിധ്യമുണ്ടാവുകയെന്നും റിപ്പോർട്ടുണ്ട്.

ഈ അഭ്യൂഹത്തിന് ബലമേകുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ലൊക്കേഷനിൽ സെറ്റിലെന്നു തോന്നുന്ന വിഡിയോയിൽ കമൽഹാസനെയും സൂര്യയെയും കാണാം.

ചിത്രത്തിന്റെ ക്ലൈമാക്സിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നതെന്നും വിക്രം രണ്ടാം ഭാഗത്തിൽ കമൽഹാസനൊപ്പം പ്രധാന വേഷത്തിൽ സൂര്യയും ഉണ്ടാകുമെന്നും ആരാധകർ പറയുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഈ മാസം 15-ന് ചെന്നൈയിൽ നടക്കുന്ന ‘വിക്രം’ ഓഡിയോ ലോഞ്ചിൽ സൂര്യ പങ്കെടുക്കുമെന്ന് വാർത്തകളുണ്ട്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് വിക്രമിലെ പ്രധാന താരങ്ങൾ. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിങ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍. സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിങ്, വി. സായ്, കവിത ജെ., മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്.

പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിങ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ എം. സെന്തില്‍. ചിത്രം ജൂൺ 3ന് തിയറ്ററുകളിലെത്തും.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com