ADVERTISEMENT

കൽപനയ്ക്കു പകരം ആ സ്ഥാനത്ത് താൻ കണ്ടിരുന്നത് സുബി സുരേഷിനെ ആയിരുന്നുവെന്ന് നടൻ ഹരിശ്രീ അശോകൻ. സുബിയുടെ രോഗവിവരം അറിഞ്ഞിരുന്നില്ല.  വാർത്ത കണ്ടുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് മരണ വാർത്ത അറിഞ്ഞത്. സുഹൃത്തുക്കളോട് ചോദിച്ചപ്പോഴാണ് സുബി കരൾ രോഗത്തിന് ചികിത്സയിലായിരുന്നതെന്ന് മനസ്സിലായത്.  ഏറെ കഴിവുള്ള താരമായിരുന്നു സുബിയെന്നും അവരുടെ അപ്രതീക്ഷിത വിയോഗ വാർത്ത വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. 

 

‘‘ഞാനും ഭാര്യയും ടിവിയിൽ വാർത്ത കണ്ടുകൊണ്ടിരുന്നപ്പോഴാണ് സുബി മരിച്ച വിവരം അറിയുന്നത്. വിശ്വസിക്കാൻ പറ്റാത്ത വാർത്തയാണ്. പലരെയും വിളിച്ചു നോക്കിയെങ്കിലും അവർക്കൊന്നും വിവരമറിയില്ല. ഒരു സുഹൃത്താണ് പറഞ്ഞത് കരളിന് അസുഖമായി ആശുപത്രിയിൽ ആയിരുന്നുവെന്ന്. സുബിയുടെ രോഗവിവരം അധികമാരും അറിഞ്ഞിട്ടില്ല.  ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗംഭീരമായി അഭിനയിക്കുന്ന നടി കൽപന ആയിരുന്നു കല്‍പന കഴിഞ്ഞാൽ ആ സ്ഥാനത്ത് ഞാൻ കണ്ടിരുന്നത് സുബിയെ ആണ്.  

 

ഞാൻ സുബിയോട് പറഞ്ഞിരുന്നത് ‘‘കൽപനയുടെ ഒഴിവ് അവിടെയുണ്ട് സുബി നന്നായി ശ്രമിക്കണം’’ എന്നൊക്കെയാണ്. അത്രയ്ക്ക് കഴിവുള്ള ആർടിസ്റ്റാണ് സുബി. ഒരു ചാനലിൽ കുട്ടിപ്പട്ടാളം എന്ന പരിപാടി നിലനിന്നുപോയത് സുബിയുടെ കഴിവ് കൊണ്ടാണ്. ആ പരിപാടിയിൽ നിന്ന് സുബി മാറിയിരുന്നെങ്കിൽ ആ പരിപാടി തന്നെ നിന്നുപോയേനെ. മരിച്ചു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പോലും പറ്റുന്നില്ല.  എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോഴാണ് അസുഖവിവരം അറിയുന്നത്.’’–ഹരിശ്രീ അശോകൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com