അനീഷ് അൻവറിന്റെ രാസ്ത: ഓൺ ദ് വേ മസ്കറ്റിൽ പൂർത്തിയായി
Mail This Article
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്ത: ഓൺ ദ് വേ എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഒമാനിൽ പൂർത്തിയായി.സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്.
സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാസ്ത. ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് രാസ്തയുടെ കഥ–തിരക്കഥ–സംഭാഷണം എഴുതുന്നത്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവഹിക്കുന്നു.
ബി.കെ. ഹരി നാരായണൻ, വേണു ഗോപാൽ ആർ., അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകർ. എഡിറ്റർ അഫ്തർ അൻവർ. മേക്കപ്പ് രാജേഷ് നെന്മാറ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, കോസ്റ്റ്യൂംസ് ഷൈബി ജോസഫ്,ആർട്-വേണു തോപ്പിൽ, പ്രൊജക്റ്റ് ഡിസൈനർ സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ. ചേരാൽ.
മസ്കറ്റിലും ബിദിയയിലുമായി ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിക്കും.മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്ന ഈ ചിത്രം വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുകയാണ്. പിആർഒ കാസിം അൽ സുലൈമി, എ.എസ്. ദിനേശ്.