ADVERTISEMENT

താരസംഘടന ‘അമ്മ’യുടെ വാർഷിക പൊതുയോഗം ഇന്ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്കാണ് യോഗം തുടങ്ങുക. ‘അമ്മ’യിലെ അംഗങ്ങളെല്ലാം യോഗത്തിൽ പങ്കെടുക്കാനെത്തും. 

3 വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്.‌ വോട്ടവകാശമുള്ള 506 അംഗങ്ങൾ ‘അമ്മ’യിലുണ്ട്. സംഘടനയുടെ പ്രസിഡന്റ് ഒഴികെയുള്ള മറ്റു പ്രധാന പദവികളിലേക്ക് പുതിയ ഭാരവാഹികൾ എത്തും. പ്രസിഡന്റ് ആയി ഇത്തവണയും മോഹൻലാൽ തുടരും. ഈ പദവിയിൽ അദ്ദേഹത്തിന് ഇത് മൂന്നാമൂഴമാണ്. 

25 വർഷം തുടർച്ചയായി ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ഈ പദവിയിലേക്കു മത്സരിക്കുന്നത്. ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

English Summary:

Amma general body meeting and election 2024

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com