ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

കെജിഎഫ് 2വിനു ശേഷം യാഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ.

ചിത്രീകരണത്തിന് മുന്നോടിയായി യാഷ്, നിർമാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം കർണാടകയിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. ശ്രീ സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധർമസ്ഥലയിലെ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, കർണാടകയിലെ സുബ്രഹ്മണ്യയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ദർശനം നടത്തിയത്‌.

yash-geethu-toxic2

നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സായി പല്ലവിയാകും ചിത്രത്തിൽ നായികയായി എത്തുക. കന്നഡയിലെ നടിയുടെ അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്.

yash-geethu-toxic22

അതേസമയം യാഷിന്റെ സഹോദരിയായി ചിത്രത്തിൽ കരീന കപൂർ എത്തുന്നുവെന്ന വാർത്തകൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം കരീന ചിത്രത്തിൽ നിന്നും പിന്മാറിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കരീനയ്ക്ക് പകരം നയൻതാര ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.

English Summary:

Yash begins shoot for Geetu Mohandas's 'Toxic'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com