ADVERTISEMENT

കേന്ദ്ര സഹമന്ത്രിയും സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) ചെയർമാനുമായ നടൻ സുരേഷ്‌ഗോപിക്ക് ബി.ആർ. അംബേദ്‌കറിന്റെ ‘ജാതി ഉന്മൂലനം’ സമർപ്പിച്ച് എസ്ആർഎഫ്ടിഐ വിദ്യാർഥി യൂണിയൻ. സ്ഥാപനത്തിലെ അംബേദ്‌കർ പ്രതിമയുടെ അനാച്ഛാദന ചടങ്ങിനോടനുബന്ധിച്ച് എസ്ആർഎഫ്ടിഐ സ്റ്റുഡന്റ് യൂണിയൻ പുറത്തിറക്കിയ ചെയ്ത പുസ്തകമാണ് കഴിഞ്ഞ ദിവസം ക്യാംപസ് സന്ദർശനത്തിനെത്തിയ താരത്തിന് വിദ്യാർഥികൾ കൈമാറിയത്.

സ്ഥാപനത്തിന്റെ ചെയർമാനായി നിയമിതനായി ഒരുവർഷത്തിലധികം കഴിഞ്ഞാണ് സുരേഷ് ഗോപി ആദ്യമായി ക്യാംപസിലേക്ക് വരുന്നത്. സ്ഥാപനത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്താനായി വിദ്യാർഥി യൂണിയൻ പ്രതിനിധികൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അധ്യാപകർ ഉൾപ്പെടെയുള്ളവരുമായി ചെയർമാൻ പ്രത്യേകയോഗങ്ങൾ നടത്തി.  

തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജാതിഉന്മൂലനത്തിന്റെ കോപ്പി നൽകിയതെന്നും അല്ലാെത സുരേഷ് ഗോപി മുമ്പ് ജാതിയെക്കുറിച്ച് എന്തു പറഞ്ഞിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും വിദ്യാർഥി യൂണിയൻ  പ്രതിനിധികൾ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ സംഭവത്തിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത‍യാണ് ലഭിച്ചത്. 2023 പകുതിയോടെയാണ് സുരേഷ് ഗോപി സ്ഥാപനത്തിന്റെ ചെയർമാനായി നിയമിതനാകുന്നത്. അതിനുശേഷം അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർലമെന്റ് അംഗമാവുകയും ചെയ്തു. പിന്നീട് കേന്ദ്ര സഹമന്ത്രിയുമായി.

English Summary:

Ambedkar's Legacy at SRFTI: Students Present Annihilation of Caste to Chairman Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com