ഗ്ലാമറസ്സായി നടി ആൽഫി പഞ്ഞിക്കാരൻ; ചിത്രങ്ങൾ വൈറൽ

Mail This Article
‘മാളികപ്പുറം’ സിനിമയിലൂടെ ശ്രദ്ധേയായ ആൽഫി പഞ്ഞിക്കാരന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ആരിഫ് എ.കെ ആണ് ഫോട്ടോയ്ക്കു പിന്നിൽ. നാടൻ വേഷങ്ങളിലൂടെ കണ്ടു പരിചയിച്ച നടിയുടെ ഗ്ലാമർ മേക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു.
സോഫ്റ്റ്‌വയർ എൻജിനീയറായ ആൽഫി ശിക്കാരി ശംഭുവിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ്. സൺഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്നേച്ചർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തിയ ‘നാഗേന്ദ്രൻസ് ഹണിമൂണി’ലൂടെ വെബ് സീരിസിലും അരങ്ങേറ്റം കുറിച്ചിരുന്നു.