ADVERTISEMENT

മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു.

‘‘നമസ്കാരം സഹോദരങ്ങളെ, ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. 144 വർഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ്‌ രാജിൽ സംഭവിക്കുന്നത്. 

പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തിൽ സംഗമത്തിലെ രാജകീയ സ്നാനത്തിൽ സ്നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്.

ഈ വര്‍ഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു.’’–കൃഷ്ണകുമാറിന്റെ വാക്കുകൾ.

English Summary:

Actor and political Leader Krishnakumar shared his experience of participating in the Maha Kumbh Mela.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com