ADVERTISEMENT

‘ഗരുഡനു’ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ‘ബേബി ഗേളി’ൽ നടൻ നിവിൻ പോളി ജോയിൻ ചെയ്തു. ചെണ്ടമേളവും പടക്കവുമൊക്കെ പൊട്ടിച്ചായിരുന്നു നിവിൻ പോളിയെ സംവിധായകനും അണിയറക്കാരും സെറ്റിലേക്കു സ്വീകരിച്ചത്. ഇതാദ്യമായാണ് തനിക്ക് ഇങ്ങനെയൊരു സ്വീകരണം ഒരു സിനിമയുടെ സെറ്റിൽ ലഭിക്കുന്നതെന്ന് നിവിൻ പോളി പറഞ്ഞു.

‘‘സിനിമയുടെ സെറ്റിൽ ഇന്നു ജോയിൻ ചെയ്യുകയാണ്. ആദ്യമായാണ് ഇങ്ങനെയൊരു സ്വീകരണമൊക്കെ ലഭിക്കുന്നത്. സാധാരണ വന്ന ശേഷം വസ്ത്രമൊക്കെ മാറി നേരെ ക്യാമറയ്ക്കു മുന്നിലേക്കു വരുകയാണ് പതിവ്.  ഇതിപ്പോൾ ചെണ്ട മേളമൊക്കെ, കളിയാക്കിയതാണോ എന്നു സംശയമുണ്ട്. വൈകുന്നേരം നിർമാതാവിന് അടുത്ത് ചോദിച്ചുകൊള്ളാം.’’–നിവിൻ പോളിയുടെ വാക്കുകൾ.

nivin-baby-girl3

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രം ബേബി ഗേളിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വണ്ണമൊക്കെ കുറച്ച് സ്റ്റൈലിഷ് ലുക്കിൽ നിവിന്റെ തിരിച്ചുവരവ്. നേരത്തെ സോഷ്യൽ മീഡിയയിൽ  പുറത്തുവന്ന നിവിൻ പോളിയുടെ പുതിയ ഗെറ്റപ്പ് ആരാധകാരെ ആവേശത്തിലാഴ്ത്തിയിരുന്നു. വാദ്യമേളങ്ങളോടെ സംവിധായകൻ അരുൺ വർമ നിവിൻ പോളിയെ പൂമാലയിട്ട് സ്വീകരിച്ചു. അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്, തിരക്കഥാകൃത്ത് സഞ്ജയ്  എന്നിവരും സന്നിഹിതരായിരുന്നു. ഈ ചിത്രത്തിൽ "ബേബി ഗേൾ" ആയി എത്തുന്നത് ഈ ചിത്രത്തിന്റെ തന്നെ പ്രൊഡക്‌ഷൻ ഇൻ ചാർജ് ആയ അഖിൽ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെൺകുട്ടിയാണ്. സെറ്റിൽവെച്ച് നിവിൻ പോളി "ബേബി ഗേളിനെ" തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയത് മനോഹരമായ  ഒരു വിഷു കാഴ്ച്ച തന്നെയായിരുന്നു.

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് ബേബി ഗേൾ.  മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മുൻ ചിത്രങ്ങൾ. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നു. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിങ് ഷൈജിത്ത് കുമാരൻ. സംഗീതം ജേക്സ് ബിജോയ്. കോ-പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് പന്തളം. പ്രൊഡക്‌ഷൻ ഇൻചാർജ് അഖിൽ യശോധരൻ. കലാസംവിധാനം അനീസ്  നാടോടി. കോസ്റ്റ്യും മെൽവി. ജെ. മേക്കപ്പ് റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ. അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ. പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. പ്രൊമോഷൻ കൺസ്ൾട്ടന്റ് വിപിൻ കുമാർ. വി.ഡിജിറ്റൽ പ്രൊമോഷൻസ് ആഷിഫ് അലി. അഡ്വർടൈസിങ് ബ്രിങ്ഫോർത്ത്. തിരുവനന്തപുരവും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍‍സ്.

English Summary:

First Time Ever!" Nivin Pauly Amazed by Lavish "Baby Girl" Film Set Welcome

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com