അര്‍ദ്ധരാത്രിയില്‍ മരണദൂതുമായെത്തിയ 'ദേജാവു'
Mail This Article
ജീവിതത്തിലൊരിക്കലെങ്കിലും ദേജാവു അനുഭവിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലരും പലപ്പോഴും, കൗതുകത്തോടെയും, ഭയത്തോടെയും, ജിജ്ഞാസയോടെയും പറയാറുള്ള ദേജാവു ഒരു മരണദൂതുമായി എത്തിയാലോ, അതും അര്‍ദ്ധരാത്രിയില്‍, വിജനമായ ഒരു സ്ഥലത്തുവച്ച്.
ശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത അനേകം സമസ്യകളുണ്ട്. അത്തരത്തിലൊന്നാണ് ദേജാവുവും. ഇപ്പോള്‍ നടന്ന സംഭവം മുമ്പെങ്ങോ നടന്നതായി തോന്നുക, ആദ്യമായി കാണുന്ന ഒരാളെ മുമ്പെങ്ങോ കണ്ടിട്ടുള്ളതായി തോന്നുക, അങ്ങിനെ നിരവധിയുണ്ട് ദേജാവു അനുഭവങ്ങള്‍.
ഒട്ടനവധി സിനിമകള്‍ക്കും, ഷോര്‍ട്ട്ഫിലിമുകള്‍ക്കും പ്രമേയമായിട്ടുള്ള ദേജാവുവിനെ വ്യത്യസ്തമായൊരു രീതിയില്‍ സമീപിക്കുകയാണ് സിനിമ - സീരിയല്‍ അഭിനയേതാവായ അനൂപ് കൃഷ്ണന്‍ തന്റെ ത്രില്ലര്‍ ഷോര്‍ട്ട്ഫിലിമിലൂടെ.
പിക്കാസോ സിനിമയിലെ നായകന്‍ സിദ്ധാര്‍ത്ഥ് രാജനാണ് ദേജാവു എന്ന പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ഫിലിമില്‍ മുഖ്യകഥാപാത്രമായി എത്തുന്നത്. ഒരൊറ്റ സംഭാഷണം പോലുമില്ലാത്ത ഈ ഷോര്‍ട്ട്ഫിലിമില്‍ വിഷ്വല്‍- ബിജിഎം വര്‍ക്കുകള്‍ തന്നെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്. ജോബിന്‍സ് സെബാസ്റ്റന്‍ എഡിറ്റിംഗും, അമോഷ് പുതിയാട്ടില്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട്ഫിലിമിന്റെ സംഗീതം സണ്ണി വിശ്വനാഥന്റേതാണ്.