ചിരിവിരുന്നൊരുക്കി ബാബുരാജ് അസാരിയയുടെ വെബ് സീരിസ്

Mail This Article
പുതുമനിറഞ്ഞ കഥാവിഷ്ക്കാരവുമായി വീണ്ടും ഒരു ബാബുരാജ് അസറിയ മാജിക്. പുതുമയുള്ള ആശയങ്ങൾ തന്റെ ഹ്രസ്വചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് എപ്പോഴും വിജയക്കൊടി പാറിപ്പിച്ചിട്ടുള്ള യുവസംവിധായകനാണ് ശ്രീ. ബാബുരാജ് അസറിയ. അദ്ദേഹത്തിന്റെ പുത്തൻ സംവിധാന സംരംഭമായ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന വെബ് സീരിസ് യുട്യൂബിൽ ശ്രദ്ധനേടുന്നു.
തന്റെ പ്രമേയങ്ങളിൽ എപ്പോഴും പുതുമ കൊണ്ടുവരുന്നതാണ് ബാബുരാജ് അസറിയ എന്ന സംവിധായകന്റെ വിജയം. തന്റെ ആദ്യ സംവിധാന സംരംഭമായ 'ദി അൺസങ് ഹീറോസ്' എന്ന ഹ്രസ്വചിത്രത്തി- ലൂടെ തന്നെ നിരവധി അവാർഡ്കൾ നേടി കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് ബാബുരാജ് അസറിയ. തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത 'മസ്ക്രോഫ്റ്റ് ദി സേവിയെർസ് ','എൻ ഉയിർ കാതലെ ', 'വോയിസ് ഓഫ് ദി വോയിസ്‌ലെസ്സ് ', 'ഹരം ' തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചവയാണ്.
ഈ കോവിഡ് പാൻഡെമിക് സമയത് ഗവൺമെന്റിന്റെ എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ഈ വെബ്സീരീസ് നിർമിച്ചിരിക്കുന്നത്. കളക്റ്റീവ് ഫ്രെയിംസ് വഴി ഉടനെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം ആണ് "കാടകലം".അതുകൂടാതെ വിവിദ ഭാഷകളിൽ നിന്നും നിരവധി ചിത്രങ്ങൾ ഒ.റ്റി.റ്റി യിലൂടെ നിങ്ങൾക്കു മുന്നിൽ കൊണ്ട് വരാൻ ബാബുരാജ് ആസാരിയയുടെ കളക്റ്റീവ് ഫ്രെയിംസ് തയ്യാർ എടുക്കുകയാണ്.
ഒരു ഫെയ്സ്ബുക് പോസ്റ്റ് ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ തമാശരൂപേണ വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകൻ. വിശാഖ് കരുണാകരൻ എഴുതിയ കഥയിൽ അദ്ദേഹം തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആദിത്യൻ എസ് പി , ചിത്ര വി ആർ , ഹരിശങ്കർ, മഹേഷ് സി മോഹൻ, നന്ദഗോപാൽ, സന്ധ്യാ രാജ് എസ് , ഷമീൽ എ എസ് , ശ്യാംലാൽ എസ് എസ് തുടങ്ങി- യവരാണ് മറ്റു താരങ്ങൾ. ഹരികൃഷ്ണൻ വേണുഗോപാൽ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് - വിവേക് കെ ജി, സംഗീതം - ടി എസ് വിഷ്ണു, എസ് എഫ് എസ് ആൻഡ് ഫൈനൽ മിക്സ് - ജോർജ് തോമസ്, റെക്കോർഡിങ് എൻജിനീയർ -അബിൻ കെ തോമസ്, ഡബ്ബിങ് -ഗണേഷ് രാജഗോപാൽ.