എ വയലന്റ് ടേൽ ജൂലൈ ഒന്നിന് റിലീസ് ചെയ്യും

Mail This Article
അരുൺലാൽ കഥ എഴുതി സംവിധാനം ചെയ്യുന്ന എ വയലന്റ് ടേൽ എന്ന ചിത്രം ജൂലൈ ഒന്നിന് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ഏകദേശം ഒരു ലക്ഷം രൂപ മാത്രം ചിലവഴിച്ച് തയാറാക്കിയിട്ടുള്ള മുഴുനീള ചിത്രമാണ് എ വയലന്റ് ടേൽ. 95 മിനിറ്റ് ദൈർഘ്യമുള്ള സിനിമ ക്രൈം ത്രില്ലർ ഗണത്തിൽപെടുന്നു.
ഹോളിവുഡിലെ പ്രധാന നിയോനോയർ സിനിമകൾ ഈ സിനിമയുടെ ആഖ്യാന രീതിക്ക് പ്രചോദനമായിട്ടുണ്ട്. 10 സുപ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. അപ്രതീക്ഷിതവും നടകീയവുമായ കുറെ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ സിനിമ പ്രവചനാതീതമായാണ് പര്യവസാനിക്കുന്നത്.
ജിതിൻ പി.ജി., ശ്യാം പ്രകാശ്, അഭിലാഷ്, ടീന ജോസഫ്, മിഥുൻ ഹരിദാസ്, അരുൺ ചന്ദ്രൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണവും എഡിറ്റിങും അരുൺലാൽ നിർവഹിക്കുന്നു.