ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

നാടുവിട്ടു പോകുന്ന വിഷമം ആരാധകരോട് പങ്കുവച്ച് സീരിയൽ താരം ശ്രുതി രജനികാന്ത്.  ദുബായിൽ പുതിയ ജോലി കിട്ടിയതുകൊണ്ട് അവിടേക്ക് താമസം മാറുകയാണ് എന്നാണ് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ശ്രുതി പറയുന്നത്. താൻ ഏറെ ആഗ്രഹിച്ച ജോലിയാണ് കിട്ടിയതെന്നും അതുകൊണ്ടാണ് മനസ്സില്ലാമനസോടെയെങ്കിലും പോകുന്നതിനും ശ്രുതി പറയുന്നു.  നാടുവിട്ടു പോകുന്നതിന്റെ വിഷമം കാരണം കരഞ്ഞു കണ്ണുകൾ വീർത്തെന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അടുത്തിടെ ശ്രുതി ഒരു പോക്കറ്റ് പെർഫ്യൂം ബിസിനസും ആരംഭിച്ചിരുന്നു. പെർഫ്യൂം ഓർഡർ നൽകിയവർ വിഷമിക്കേണ്ടെന്നും ബിസിനസ്സ് നടത്തിക്കൊണ്ടുപോകാൻ സ്റ്റാഫ് ഉണ്ടാകുമെന്നും ശ്രുതി പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. 

“ഞാൻ ദുബായിലേക്ക് പോകുന്നതിനു മുൻപുള്ള പ്രീ മൈഗ്രേറ്റിങ് പ്രിപറേഷൻ വ്ലോഗ് ആണ് ഇത്. എനിക്ക് ദുബായിൽ ജോലി കിട്ടി ഞാൻ ദുബായ്ക്ക് പോവുകയാണ്. ഇന്നലെ രാത്രി മുഴുവൻ കരച്ചിലായിരുന്നു. ഞാൻ ഭയങ്കര ഇമോഷനൽ ആയിട്ടുള്ള ഒരാളാണ്.  ഓരോന്നിനോടും, ജീവനില്ലാത്ത സാധനങ്ങളോട് പോലും ഒരുപാട് ഇമോഷനൽ അറ്റാച്ച്മെന്റ് ഉണ്ടാകും. സാധാരണ ഞാൻ ജോലിക്ക് പോയി ഒരു ദിവസം അല്ലെങ്കിൽ ഒരാഴ്ചക്ക് ഉള്ളിൽ വരുന്നതാണ്, പക്ഷേ ഇനി അത് പറ്റില്ലല്ലോ. അപ്പൊ എന്റെ കാപ്പുച്ചിനോയുടെ   മുഖം കണ്ടപ്പോൾ ഭയങ്കര വിഷമം വന്നു, അവനെ ഇനി എന്നും കാണാൻ പറ്റില്ല പിടിച്ച് ഞെക്കാൻ പറ്റില്ല, ഉമ്മ വയ്ക്കാൻ പറ്റില്ല എന്നൊക്കെ ആലോചിച്ചപ്പോഴേക്കും എനിക്ക് ഭയങ്കര സങ്കടം വന്നു ഇന്നലെ.  ഞാൻ അവനെ  വീട്ടിൽ വിട്ടിട്ടാണ് പോകുന്നത്. ദുബായിൽ നായയെ കൊണ്ടുപോകാൻ പറ്റില്ല എന്ന് തോന്നുന്നു. ഇനി വരുമ്പോൾ കാണാം എന്നുള്ള ഒരു ഓപ്ഷൻ മാത്രമേ ഉള്ളൂ.  ഇനി പെട്ടെന്നൊന്നും വരാൻ  പറ്റില്ല, അവർ ലീവ് തരുമ്പോഴല്ലേ വരാൻ  പറ്റൂ. ഭയങ്കര വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് ഞാൻ പോകുന്നത്.  ഇതൊക്കെ ഓർത്ത് എനിക്ക് ഭയങ്കര വിഷമം വന്നു. അങ്ങനെ കരഞ്ഞുകരഞ്ഞ് കണ്ണ് ചീഞ്ഞു പഴുത്തിരിക്കുകയായിരുന്നു.  

ഒരു ആർടിസ്റ്റ് എന്ന നിലയിലും ഒരു ബിസിനസ്സ് ഉടമ എന്ന നിലയിലും വ്യക്തിപരമായും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഇന്നലെ രാത്രി കുറെ ചെയ്തു, ആ സമയത്ത് എന്തൊക്കെ ചെയ്യാൻ പറ്റും എന്നുള്ള കാര്യങ്ങൾ ആലോചിക്കുകയായിരുന്നു.  ഈ വരുന്ന മാർച്ച് 29നു ആണ് പോകുന്നത്. പക്ഷേ അതിനു മുൻപ് കുറെ പണി ഉണ്ട്.  ഞാൻ പോയെന്നു കരുതി എന്റെ പെർഫ്യൂം പ്രൊജക്റ്റിന് ഒന്നും സംഭവിക്കില്ല, ഞാൻ ഈ ഫ്ലാറ്റ് വിടുന്നില്ല, പെർഫ്യൂം പ്രോജക്റ്റ്സിന്റെ സാധനങ്ങൾ ഇവിടെ തന്നെയാണ് ഉള്ളത്, അത് മാനേജ് ചെയ്യാൻ ആൾക്കാരുണ്ട്, ഇപ്പോ നമ്മൾ ബൾക്ക് ആയിട്ട് ഞാൻ സാധനങ്ങൾ എല്ലാം ഉണ്ടാക്കി വച്ചിട്ടാണ് പോകുന്നത്.  

shruth-irajanikanth-perfume8

ഇത് തീരുമ്പോഴേക്കും ഞാൻ വരും. ഒരു രണ്ടു ദിവസം എങ്കിലും വന്ന് ഇത് ചെയ്തു വച്ചിട്ട് പോകും. ബാക്കി പിന്നെ പാക്കിങ്ങും കാര്യങ്ങളും എല്ലാം ഇവിടെ പിള്ളേരുണ്ട്.  നിങ്ങൾക്ക് കൃത്യ സമയത്ത് വേണ്ട സാധനം കിട്ടിയിരിക്കും. അതെല്ലാം ഞാൻ സെറ്റ് ചെയ്തു വെച്ചിട്ടാണ് പോകുന്നത്. അതിന്റെ പ്രൊഡക്ഷൻ ഇന്നുണ്ട്, ഒരു രണ്ടായിരത്തോളം പേസിന്റെ ഓർഡർ ഉണ്ട്, അതെല്ലാം ഇന്ന് തന്നെ ചെയ്തു വയ്ക്കണം. എനിക്ക് മൈസൂർ രാമൻ ഇഡലി കഴിക്കണം, ഇന്നലെ രാത്രിയിൽ ഇതൊക്കെ ആയിരുന്നു എനിക്ക് തോന്നിയത്. എനിക്ക് മൈസൂർ രാമൻ ഇഡ്ഡലി ഒരുപാട് ഇഷ്ടമാണ്. അതിനി ദുബായി പോയാൽ എപ്പോ വന്ന് കഴിക്കാൻ പറ്റുമെന്ന് അറിയില്ല. ഇത്തവണ വിഷു ഒക്കെ ദുബായിലാണ്.

shruth-irajanikanth-perfume

നിങ്ങൾ അറിഞ്ഞു കാണും നമ്മളുടെ മിനിയേച്ചർ പെർഫ്യൂംസ് ലോഞ്ച് ആയിട്ടുണ്ട്. 500 രൂപയുടെ താഴെയാണ് നമുക്ക് ബഡ്ജറ്റ് വരുന്നത്. 500 രൂപയുടെ താഴെ മൂന്നെണ്ണം നിങ്ങൾക്ക് കിട്ടും അതെല്ലാം സെറ്റ് ചെയ്തു വച്ചിട്ടുണ്ട്. ഈ വിഡിയോ നിങ്ങൾ കാണുമ്പോഴേക്കും ഞാൻ ദുബായിൽ എത്തിയിട്ടുണ്ടാകും. അച്ഛന്റെ കുടുംബത്തിൽ  പൂജ ഉണ്ടായിരുന്നു അവിടെ പോയി, അവിടെ ഭയങ്കര മഴയായിരുന്നു. അങ്ങനെ ഞാൻ മഴയും കണ്ടു. കുടുംബത്തില പൂജയൊക്കെ കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴേക്കും ടിക്കറ്റ് വന്നു.  ഈ വിഡിയോ പല ദിവസമായി ഞാൻ ചെയ്തതാണ്. എന്റെ പെട്ടി എല്ലാം പാക്ക് ചെയ്തുകഴിഞ്ഞു. ഇവിടെ നിന്ന് പോകുന്നത് വളരെ വിഷമമുള്ള കാര്യമാണ്. ഞാൻ വെറുതെ പോകുന്നതല്ല ഞാൻ ജോലി കിട്ടി പോവുകയാണ്. ദുബായിൽ ചെന്നിട്ട് അവിടുത്തെ വിശേഷങ്ങൾ പങ്കുവയ്ക്കാം.” ശ്രുതി രജനീകാന്ത് പറയുന്നു.

LISTEN ON

English Summary:

Shruthi Rajanikanth's Emotional Goodbye: Serial Star Moves to Dubai, Leaving Fans in Tears

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com