ADVERTISEMENT

സംഗീത ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണു സ്പിരിറ്റിലെ ‘മഴകൊണ്ടുമാത്രം’. ഈ ഗാനവുമായി എത്തുകയാണ് കുഞ്ചാക്കോ ബോബനും ജോജു ജോർജും. ‘ജോജു എന്ന കാവ്യവിമർശകന്റെ തപിക്കുന്ന കർഷക ഹൃദയം കാണാതെ പോകരുത്’ എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബൻ തന്നെയാണ്  വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

ഇരുവരും ഒരുമിച്ചുള്ള സൗഹൃദവേളയിലെ രസകരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ’ എന്ന വരി പാടി ജോജുവിനോട് ഈ ഗാനത്തെ പറ്റിയുള്ള അഭിപ്രായം ചോദിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഉടനെത്തി ജോജുവിന്റെ മറുപടി. ‘ഈ പാട്ടിനെ പറ്റി വളരെ മോശം അഭിപ്രായമാണ്. മഴപെയ്താൽ മാത്രം മുളയ്ക്കുന്ന വിത്തുകളുമായി എന്തു ചെയ്യുമെന്നാണ് രാജസ്ഥാനിലെ കർഷകർ ചോദിക്കുന്നത്. ദുബായിലുള്ളവരുടെ കാര്യം...’എന്നു പറഞ്ഞ് അറബിഭാഷയിൽ മിമിക്രി കാണിക്കുകയാണ് ജോജു. 

‌കുഞ്ചാക്കോ ബോബൻ പങ്കുവച്ച വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി. ‘ജോജുച്ചേട്ടന്റെ അഭിപ്രായം തന്നെയാണ് ഞങ്ങൾക്കും. ചാക്കോച്ചൻ പാടി വെറുപ്പിച്ചതു കൊണ്ടായിരിക്കണം ഇങ്ങനെയൊരു മറുപടി’ എന്നിങ്ങനെയാണു കമന്റുകൾ. അതേസമയം കുഞ്ചാക്കോ ബോബന്റെ പാട്ടിനെ പ്രശംസിക്കുന്നവരും നിരവധിയാണ്. വിഡിയോ ഏതായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com