തമിഴകത്തിന്റെ മനം കവർന്ന് വിജിതയും സംഘവും; വൈറലായി പൊങ്കൽ പാട്ട്
![pongal-song pongal-song](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2020/1/15/pongal-song.jpg?w=1120&h=583)
Mail This Article
മമ്മൂട്ടി നായകനായെത്തിയ ‘പഴശിരാജ’ എന്ന ചിത്രത്തിലെ ‘ആദിയുഷ സന്ധ്യ...’ എന്ന പാട്ടിലൂടെ ശ്രദ്ധേയയായ പിന്നണിഗായികയാണ് വിജിത ഗണേഷ്. ഇപ്പോൾ വിജിതയുടെ നേതൃത്വത്തിലുള്ള ബാൻഡിന്റെ പൊങ്കൽ പാട്ട് തമിഴ്നാട്ടിൽ വൈറലാവുകയാണ്.
സ്വർഗ ദ വോയ്സ് ഓഫ് നക്ഷത്ര എന്ന സംഗീതബാൻഡ് പുറത്തിറക്കിയ പാട്ടിന് വരികളെഴുതിയത് മുതിർന്ന സംഗീതസംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരനാണ്. വിജിതയുടെ സഹോദരൻ വിനീത് മാധവനാണ് ഗാനം ചിട്ടപ്പെടുത്തിയത്.
സ്വർഗ ദ വോയ്സ് ഓഫ് നക്ഷത്ര പുറത്തിറക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. എന്നാൽ ഇതാദ്യമായാണ് ഈ ബാൻഡ് അന്യഭാഷയിൽ ഒരു ഗാനം ഒരുക്കുന്നത്. പൊങ്കൽ പാട്ട് ആസ്വാദകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ബാൻഡ് അംഗങ്ങൾ.