ADVERTISEMENT

കുഞ്ഞുവയർ താങ്ങിപ്പിടിച്ച് ഭർത്താവ് രോഹൻപ്രീത് സിങ്ങിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ബോളിവുഡ് ഗായിക നേഹ കക്കർ. ചുരുങ്ങിയ സമയത്തിനകം ചിത്രം വൈറലാവുകയും പിന്നാലെ ആശംസകളും അഭിനന്ദനങ്ങളുമായി നേഹയുടെ സുഹൃത്തുക്കളും ബോളിവുഡിലെ പ്രമുഖരുമുൾപ്പെടെ രംഗത്തെത്തുകയും ചെയ്തു. ഇത്തരത്തിൽ ഒരു സർപ്രൈസ് കിട്ടുമെന്നു വിചാരിച്ചതേയില്ല എന്നാണ് പലരുടെയും പ്രതികരണം. 

ചിത്രത്തെക്കുറിച്ചുള്ള പല ചർച്ചകളും ചൂടു പിടിക്കുകയാണിപ്പോൾ. നേഹ യഥാർഥത്തിൽ ഗർഭിണി ആണോ എന്നതാണ് ആരാധകരുടെ സംശയം. കാരണം, ഒന്നര മാസം മാത്രം മുൻപാണ് നേഹയും രോഹനും വിവാഹിതരായത്. തുടർന്ന് റിയാലിറ്റി ഷോകളിലും മറ്റുമായി ഇരുവരും ഒരുമിച്ച് അതിഥികളായി എത്തുകയും ചെയ്തു. പക്ഷേ അപ്പോഴൊന്നും നേഹ ഗർഭിണി ആണെന്നു തോന്നിക്കും വിധം യാതൊരു ലക്ഷണങ്ങളും ശ്രദ്ധയിൽപ്പട്ടില്ല. എന്നാൽ ഇപ്പോൾ പങ്കുവച്ച ചിത്രം ആരാധകരെ ഏറെ ആശയക്കുപ്പത്തിലാക്കി. 

പലരും അമ്പരപ്പോടെയാണ് നേഹയുടെ പോസ്റ്റിനോടു പ്രതികരിച്ചത്. അമ്മയാകാൻ ഒരുങ്ങുകയാണോ എന്ന കാര്യം ഔദ്യോഗികമായി അറിയിക്കാത്തത് ആരാധകരെ ഒന്നാകെ കുഴക്കി. കുഞ്ഞുവയർ താങ്ങിപ്പിടിച്ചു നിൽക്കുന്ന നേഹയെ ചേർത്തു നിർത്തിയിരിക്കുന്ന രോഹനാണ് ചിത്രത്തിൽ. നേഹയുടെ പോസ്റ്റിനു താഴെ 'ഇനി മുതൽ ഞാൻ നിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു' എന്ന് രോഹന്‍ കമന്റ് ചെയ്തിട്ടുമുണ്ട്. 

എന്നാൽ നേഹ ഗർഭിണിയാണെന്ന കാര്യം പലർക്കും വിശ്വസിക്കാനായിട്ടില്ല. ഇത് ഗായികയുടെ പുതിയ പാട്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എടുത്ത ചിത്രമായിരിക്കുമെന്നാണ് ചിലരുടെ വിലയിരുത്തൽ. എല്ലാവരെയും പറ്റിക്കാനായി നേഹയും രോഹനും തമാശയ്ക്കായി ഇത്തരത്തിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തതാണെന്നും ചിലർ കുറിച്ചു. ഗായകദമ്പതികളുടെ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.  

ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പിന്നീട് പ്രണയിച്ചു വിവാഹിതരാവുകയും ചെയ്തവരാണ് നേഹ കക്കറും രോഹന്‍പ്രീത് സിങ്ങും. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് തങ്ങൾ പ്രണയത്തിലാണെന്ന കാര്യം ഗായകർ ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് ഒക്ടോബർ 24ന് നേഹയും രോഹനും വിവാഹിതരായി. വിവാഹചിത്രങ്ങളും ദുബായിലെ മധുവിധു ആഘോഷ ചിത്രങ്ങളും ഗായകദമ്പതികൾ പങ്കുവച്ചിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com