‘ഏട്ടാ, ഈ വേദന പ്രപഞ്ചം മായ്ക്കും’; ഗോപി സുന്ദറിന് ആശ്വാസവാക്കുകളുമായി അഭയ ഹിരൺമയി

Mail This Article
അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ സംഗീതസംവിധായകൻ ഗോപി സുന്ദറിന് ആശ്വാസവാക്കുകളുമായി മുൻപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയി. ഈ വലിയ സങ്കടം മറികടക്കാൻ ഗോപിക്ക് സാധിക്കട്ടെയെന്നും വഴികാട്ടിയായി അമ്മ എന്നും കൂടെയുണ്ടായിരിക്കുമെന്നും അഭയ പ്രതികരിച്ചു.
‘നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ് ആ യാത്ര. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴികാട്ടിയായി ഒപ്പമുണ്ടായിരിക്കട്ടെ. ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും. അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖമാക്കപ്പെടട്ടെ’, അഭയ ഹിരൺമയി കുറിച്ചു.
തൃശൂരിലായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. ഗോപി തന്നെയാണ് അമ്മയുടെ വിയോഗവാർത്ത ഔദ്യോഗികമായി അറിയിച്ചത്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം നൊമ്പരത്തോടെ പ്രതികരിച്ചു. വ്യാഴം വൈകിട്ട് 3 മണിക്ക് വടൂക്കര ശ്മശാനത്തിലാണ് ലിവിയുടെ സംസ്കാര ചടങ്ങുകൾ.