അസം മുൻ മുഖ്യമന്ത്രി അൻവാര തൈമൂർ അന്തരിച്ചു

Mail This Article
ഗുവാഹത്തി ∙ അസം മുൻ മുഖ്യമന്ത്രി അൻവാര തൈമൂർ (83) ഓസ്ട്രേലിയയിൽ അന്തരിച്ചു. മകനോടൊപ്പം കഴിയുകയായിരുന്ന തൈമൂറിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്നാണ്. അസമിൽ മുഖ്യമന്ത്രിയായ ഏക വനിതയാണ്.
1980 ഡിസംബർ മുതൽ 1981 ജൂൺ വരെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു. 4 പ്രാവശ്യം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തൈമൂർ പൊതുമരാമത്ത്, കൃഷി വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. രാജ്യസഭാംഗവുമായിട്ടുണ്ട്. 2011ൽ കോൺഗ്രസ് വിട്ട് എഐയുഡിഎഫിലെത്തി. രാഷ്ട്രീയത്തിലെത്തും മുൻപ് കോളജ് അധ്യാപികയായിരുന്നു. 2018ൽ തൈമൂറിന്റെ പേര് പൗരത്വ റജിസ്റ്ററിനു (എൻസിആർ) പുറത്തായതു വിവാദമായിരുന്നു.
English Summary: Assam former chief minister Anwara Taimur passes away