ADVERTISEMENT

ചെന്നൈ ∙ സ്വരം അനശ്വരമാക്കി വിടവാങ്ങിയ ഗായിക വാണി ജയറാമിനു നാടിന്റെ അന്ത്യാഞ്ജലി. ചെന്നൈ ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. നുങ്കംപാക്കത്തെ വസതിയിൽ ഭൗതികശരീരം എത്തിച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. തമിഴ്നാട് മുഖ്യമ ന്ത്രി എം.കെ.സ്റ്റാലിൻ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. കേരള സർക്കാരിനു വേണ്ടി നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ റീത്ത് സമർപ്പിച്ചു.

ശനിയാഴ്ച രാവിലെയാണു നുങ്കംപാക്കത്തെ വസതിയിൽ വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാണി ജയറാമിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്നു പൊലീസ് അറിയിച്ചു. ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ദുരൂഹത സംശയിക്കാൻ കാരണം. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടയിൽ നിലതെറ്റി സമീപത്തെ മേശയിൽ ഇടിച്ചാകാം നെറ്റിയിലെ മുറിവിനും രക്തക്കറയ്ക്കും കാരണമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടത്തിലും ഫൊറൻസിക് വിദഗ്ധരുടെ പരിശോധനയിലും സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു.

English Summary: Singer Vani Jairam cremated with state honours

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com