ഓരോ ആക്രമണവും കൂടുതൽ ശക്തരാക്കുന്നു: ഗൗതം അദാനി
Mail This Article
×
ജയ്പുർ ∙ തന്റെ കമ്പനി നിയമങ്ങൾക്കു വിധേയമായാണു പ്രവർത്തിക്കുന്നതെന്നും ഓരോ ആക്രമണവും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണു ചെയ്യുന്നതെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. യുഎസിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമാണ് അദാനിയുടെ പ്രതികരണം. ‘ നിയമലംഘനങ്ങൾ ആരോപിച്ച് യുഎസിൽ ഞങ്ങൾക്കെതിരെ ഒട്ടേറെ ആരോപണങ്ങളുയർന്നു. ഇതാദ്യമായല്ല ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ഓരോ ആക്രമണവും ഞങ്ങളെ കൂടുതൽ ശക്തരാക്കുകയാണു ചെയ്തിട്ടുള്ളത്’–ജയ്പൂരിൽ ചടങ്ങിൽ പ്രസംഗിക്കവേ അദാനി പറഞ്ഞു.
English Summary:
Gautam Adani case: Adani Group Chairman Rejects Corruption Claims, Highlights Legal Compliance in Jaipur Speech
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.