ADVERTISEMENT

ന്യൂഡൽഹി ∙ സിഗരറ്റ് ഉൾപ്പെടെ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അപകട മുന്നറിയിപ്പ് ഇനി മുതൽ വെളുത്ത നിറത്തിലാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.‘പുകയില ഉപയോഗം വേദനാജനകമായ മരണത്തിലേക്ക് നയിക്കും’ എന്ന മുന്നറിയിപ്പ് ചുവന്ന പ്രതലത്തിൽ വെളുത്ത നിറത്തിലെ അക്ഷരങ്ങളിലാകണം എഴുതേണ്ടത്. 

‘പുകയില ഉപേക്ഷിക്കാൻ വിളിക്കാം1800–11–2356’ എന്നത് കറുത്ത പ്രതലത്തിൽ വെളുത്ത നിറത്തിലുള്ള അക്ഷരങ്ങളിലെഴുതണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്. വിശദവിവരങ്ങൾ www.mohfw.gov.in, ntcp.mohfw.gov.in സൈറ്റുകളിൽ ലഭിക്കും. പുകയില പരസ്യങ്ങളിൽ നൽകേണ്ട അർബുദ രോഗബാധിതരുടെ ചിത്രങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റങ്ങൾ ഇന്നലെ പ്രാബല്യത്തിലായി.

English Summary:

Tobacco products advertisement: Tobacco warning messages on advertisements for tobacco products in India must be displayed in white text on red background said Health Ministry India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com