സുനിത വില്യംസിന് ഭാരതരത്നം നൽകണമെന്ന് തൃണമൂൽ എംപി

Mail This Article
ന്യൂഡൽഹി ∙ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനു ഭാരതരത്നം സമ്മാനിക്കണമെന്നു തൃണമൂൽ കോൺഗ്രസ് അംഗം മുഹമ്മദ് നദിമുൽ ഹഖ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. 286 ദിവസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ സുനിത വില്യംസ് കഴിഞ്ഞ മാർച്ച് 18നാണു തിരിച്ചെത്തിയത്.
-
Also Read
ആൻഡമാനിൽ യുഎസ് പൗരൻ അറസ്റ്റിൽ
സുനിതയുടെ ബന്ധുവും രാഷ്്ട്രീയ നേതാവുമായ ഹരേൻ പാണ്ഡ്യ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതാണെന്നു നദിമുൽ ഹഖ് പറഞ്ഞതു ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. സുനിതയ്ക്ക് ഭാരതരത്നയടക്കമുള്ള പുരസ്കാരങ്ങൾ പരിഗണിക്കുന്നതിനെ പിന്തുണച്ച ധനമന്ത്രി നിർമല സീതാരാമൻ, നദിമുൽ ഹഖിന്റെ മറ്റു പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു. പരാമർശങ്ങൾ നീക്കിയതായി ഉപാധ്യക്ഷൻ ഹരിവംശ് അറിയിച്ചു. പിതാവിന്റെ ജന്മനാട് സന്ദർശിക്കാനുള്ള ആഗ്രഹം സുനിത വില്യംസ് കഴിഞ്ഞദിവസം പ്രകടിപ്പിച്ചിരുന്നു.