ADVERTISEMENT

കോലഞ്ചേരി∙ സഭാ പ്രശ്നത്തിൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നു ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. 

മലങ്കര ഓർത്തഡോക്സ് സഭ വടക്കൻ മേഖല പ്രതിഷേധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനു രാഷ്ട്രീയ സാധ്യതകളൊന്നുമില്ലാത്ത ജില്ലയിൽ സർക്കാർ യാക്കോബായ സഭയെ സഹായിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങൾ ആർക്കും മനസ്സിലാകും. അടിമത്തം ആസ്വദിക്കാൻ കഴിയില്ല.

വിദേശികൾ വ്യാപാരത്തിനായി രാജ്യത്തു വന്ന് അധികാരം കൈക്കലാക്കിയവരാണ്. കേരളത്തിലെ സഭകൾ ഇനിയും വിദേശ അടിമത്തത്തിൽ തുടരണമെന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കണം. 2 വർഷം കഴിയുമ്പോൾ സർക്കാർ മാറും.  താൽക്കാലിക ലാഭം ലക്ഷ്യമിട്ടാണു എൽഡിഎഫിന്റെ പ്രവർത്തനം.

മൃതദേഹങ്ങൾ വച്ചു വിലപേശാൻ അവസരം ഒരുക്കുന്നതും സർക്കാരാണ്. ആക്രമണങ്ങൾക്കു സർക്കാരാണ് ഒത്താശ ചെയ്യുന്നത്. 

നീതി നടപ്പാക്കാൻ സർക്കാരിനു താൽപര്യമില്ല. നീതിയിലുറച്ചുളള പോരാട്ടം സഭ തുടരും. സഭയുടെ സങ്കടത്തിലും ദുഃഖത്തിലും എന്തും സഹിക്കാൻ തയാറാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഡോ.കെ.എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. 

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം ലോകത്തിനു മാതൃകയാണെന്നും അതൊരു വിദേശ ശക്തിക്കും അടിയറ വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡോ.മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായിരുന്നു. 

സുപ്രീം കോടതി വിധിക്കെതിരെ പ്രസ്താവനകൾ നടത്തുകയും പ്രതിഷേധ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഡോ.തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, ഡോ.യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി ബിജു ഉമ്മൻ, വീണ ജോർജ് എംഎൽഎ, ഫാ.എം.ഒ. ജോൺ, ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ.സി.എം.കുര്യാക്കോസ്, ഫാ.വർഗീസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത റാലിയും നടന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com