വിദ്യാർത്ഥി മിത്രം ഉടമ ജോൺ കോശി നിര്യാതനായി
Mail This Article
×
കോട്ടയം ∙ വിദ്യാർത്ഥി മിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ ഉടമ അണ്ണാൻകുന്ന് പുല്ലുകാലായിൽ ജോൺ കോശി (കൊച്ചുമോൻ – 47) നിര്യാതനായി. സംസ്‌കാരം നാളെ 11.30നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ജറുസലം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ചേറായി പുതുശേരിയിൽ അന്ന ജോൺ ( ലൂർദ് പബ്ലിക് സ്‌കൂൾ അധ്യാപിക). മക്കൾ: താര, മീര. (വിദ്യാർഥികൾ).
പരേതരായ കോശി പി. ജോണിന്റെയും ഏലിയാമ്മ കോശിയുടെയും മകനാണ് ജോൺ കോശി. പിതാവിനോടൊപ്പം ചെറുപ്പക്കാലത്തുതന്നെ പ്രസ്സിന്റെയും ബുക്ക് ഡിപ്പോയുടെയും ചുമതലയേറ്റെടുത്തു. സ്‌കൂൾ – കോളജ് വിദ്യാർഥികൾക്കായി പുറത്തിറക്കിയ ഗൈഡുകളിലൂടെയാണു വിദ്യാർത്ഥിമിത്രത്തെ പുത്തൻതലമുറയ്‌ക്കു പരിചയം. ജോൺ കോശിയുടെ മുത്തച്ഛൻ പുല്ലുകാലായിൽ ജോൺ ആണ് വിദ്യാർത്ഥിമിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ സ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.