മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ കബറടക്കം നാളെ

Mail This Article
ചെറുതോണി (ഇടുക്കി) ∙ ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ കബറടക്ക ശുശ്രൂഷകൾ നാളെ 2.30 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കില്ലെന്ന് ഇടുക്കി രൂപത അറിയിച്ചു. ഇന്നലെ രാത്രി വന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അനുസരിച്ചാണ് മുൻ നിശ്ചയിച്ച പൊതുദർശന പരിപാടികൾ ഒഴിവാക്കിയത്.
പുതിയ ക്രമീകരണമനുസരിച്ച്, കബറടക്കം നടക്കുന്ന വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിലേക്ക് നാളെ ഭൗതികശരീരം എത്തിക്കും. അവിടെയും പൊതുദർശനം ഉണ്ടായിരിക്കില്ല. കബറടക്കത്തിന്റെ ചടങ്ങുകൾ തൽസമയം സംപ്രേഷണം ചെയ്യുമെന്ന് ഇടുക്കി രൂപത വികാരി ജനറൽ ഫാ.ജോസ് പ്ലാച്ചിക്കൽ അറിയിച്ചു.
English summary: Mar Mathew Anikuzhikattil funeral