ജി 20 ഉച്ചകോടി: മാതാ അമൃതാനന്ദമയി സിവിൽ സൊസൈറ്റി സെക്ടർ ചെയർ
Mail This Article
×
കൊല്ലം ∙ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ (സി 20) ചെയർ ആയി മാതാ അമൃതാനന്ദമയിയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയുള്ള ഒരു വർഷമാണ് ഇന്ത്യ ജി 20 യുടെ നേതൃത്വം വഹിക്കുക. 2023 സെപ്റ്റംബർ 9 മുതൽ 10 വരെയാണ് ഉച്ചകോടി. 200 ൽ അധികം സർക്കാർതല ഉന്നതയോഗങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയർന്ന പ്രാതിനിധ്യം നൽകിയതിന് സർക്കാരിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നുവെന്ന് അമൃതാനന്ദമയി പറഞ്ഞു. ശ്രീ എം, സുധ മൂർത്തി എന്നിവരും രാംഭൗ മൽഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
English Summary: Mata Amritanandamayi appointed as Chair of C20
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.