അതിവേഗം അരിക്കൊമ്പൻ; നിരീക്ഷണസംഘങ്ങളെ വട്ടംകറക്കി

Mail This Article
കമ്പം ∙ സർവസന്നാഹങ്ങളുമായി ഇടുക്കി ചിന്നക്കനാലിൽ തന്നെ പിടിക്കാനെത്തിയ സംഘത്തെ വട്ടംചുറ്റിച്ചതു പോലെ തമിഴ്നാട്ടിലെ കമ്പത്തെ നിരീക്ഷണസംഘങ്ങളെയും വട്ടംകറക്കി അരിക്കൊമ്പന്റെ യാത്ര. പെരിയാർ വന്യജീവിസങ്കേതത്തിൽ ഇറക്കിവിട്ടതു മുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണവലയത്തിൽ നിന്നു പെട്ടെന്നു മുങ്ങുന്ന തന്ത്രമാണ് അരിക്കൊമ്പൻ തുടരുന്നത്. ആനകൾക്ക് സാധാരണയില്ലാത്ത വേഗമാണ് അരിക്കൊമ്പന്റെ പ്രത്യേകത. പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ചിരുന്ന സംഘവും മേഘമലയിൽ എത്തിയപ്പോൾ തമിഴ്നാട് വനപാലക സംഘവും ഇത് കൃത്യമായി അനുഭവിച്ചറിഞ്ഞു.
കമ്പത്ത് ജനവാസമേഖലയിൽ നിന്ന് അരിക്കൊമ്പന്റെ മടക്കവും ഇതേ രീതിയിലായിരുന്നു. കൃഷിയിടങ്ങളിലൂടെ നീങ്ങിയ ആനയ്ക്കു പിന്നാലെ മേഘമല വന്യജീവി സങ്കേതത്തിന്റെ അടിവാരം വരെ ഉദ്യോഗസ്ഥരെത്തി.
പക്ഷേ, അവർ എത്തുന്നതിനു മുൻപേ ആന വനാതിർത്തിയിലേക്കു കയറി.
English Summary : Arikomban continues quick hiding strategy