ADVERTISEMENT

കൊച്ചി ∙ മഹാസദസ്സിനെ സാക്ഷിയാക്കി ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻനായർക്കു നടിയും നർത്തകിയുമായ ശോഭനയുടെ നാട്യപ്രണാമം. 

‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നർത്തകിയും നടിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തം
‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നർത്തകിയും നടിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തം

ലാസ്യനടനത്തിന്റെ അനുപമമായ അനുഭവം കാണികൾക്കു നൽകിയായിരുന്നു മുക്കാൽ മണിക്കൂറോളം ശോഭനയും സംഘവും അവതരിപ്പിച്ച നൃത്താർച്ചന. നിന്നുകോരി വർണമുൾപ്പെടെ ക്ലാസിക്കൽ ശൈലിയിൽ തുടങ്ങി ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയിൽ ചടുലനൃത്തച്ചുവടുകളും സംഘം വേദിയിലെത്തിച്ചു. 

‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നർത്തകിയും നടിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തം
‘എംടി കാലം – നവതിവന്ദന’ചടങ്ങിൽ നർത്തകിയും നടിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തം

രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ വിഡിയോ വോളിൽ നൃത്തത്തിനു പശ്ചാത്തലമൊരുക്കി. എംടിക്കു ജന്മദിനാശംസകൾ നേർന്നാണു ശോഭന വേദി വിട്ടത്. 

മൃദംഗത്തിൽ അനന്തകൃഷ്ണൻ, ഫ്ലൂട്ടിൽ സുജിത് നായർ എന്നിവർ പക്കമേളമൊരുക്കി. ലൈറ്റിങ്ങിൽ സുരേഷും നൃത്തത്തിനു പിന്തുണ നൽകി.

English Summary:

Shobana dance performance on MT Kalam Navathy Vandanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com