ADVERTISEMENT

തിരുവനന്തപുരം ∙ ഓണറേറിയം വർധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പുതുച്ചേരിയെ മാതൃകയാക്കണമെന്ന് ആശാ വർക്കർമാർ ആവശ്യപ്പെട്ടു. ആശാ വർക്കർമാരുടെ ഓണറേറിയം പുതുച്ചേരി സർക്കാർ 10,000 രൂപയിൽനിന്ന് 18,000 രൂപയാക്കി. സംസ്ഥാനങ്ങൾക്ക് ഓണറേറിയം സ്വതന്ത്രമായി വർധിപ്പിക്കാമെന്നാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും കേരളം ഇത് മാതൃകയാക്കണമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ പറഞ്ഞു.

അതിനിടെ, സെക്രട്ടേറിയറ്റ് പടിക്കൽ ആശമാർ നടത്തുന്ന സമരം ഇന്ന് 47–ാം ദിവസത്തിലേക്കു കടക്കും. നിരാഹാരസമരം 9–ാം ദിവസത്തിലേക്കും. എസ്.ഷൈലജ, ബീന പീറ്റർ, അനിതകുമാരി എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. ജോസഫ് എം.പുതുശ്ശേരി ഉൾപ്പെടെയുള്ളവർ ഇന്നലെ ആശാ പ്രവർത്തകരെ അഭിസംബോധന ചെയ്തു. 

English Summary:

Kerala Asha Workers Demand: Kerala Asha workers' protest demands a higher honorarium, following Puducherry's example. The ongoing 47-day protest, including a 9-day hunger strike, highlights the urgent need for government action.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com