ADVERTISEMENT

കൊച്ചി ∙ കേരളം സമ്മർദം ശക്തമാക്കിയതോടെ ഞായറാഴ്ചകളിൽ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. കൊച്ചുവേളിയിൽനിന്നു ഞായറാഴ്ച വൈകിട്ടു 5ന് പുറപ്പെടുന്ന സുവിധ ട്രെയിൻ (82644) പിറ്റേ ദിവസം രാവിലെ 8.40ന് കൃഷ്ണരാജപുരത്ത് എത്തും. സ്റ്റോപ്പുകൾ: കൊല്ലം  5.52, കായംകുളം 6.38, കോട്ടയം 8.07, എറണാകുളം 9.20, തൃശൂർ 10.42, പാലക്കാട് 12.05, കോയമ്പത്തൂർ 1.20, ഈറോഡ് 3.10, ബംഗാരപേട്ട് 7.38, വൈറ്റ്ഫീൽഡ് 8.29.

മടക്ക ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്കു 2നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പർ, 2 തേഡ് എസി, 2 ജനറൽ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. 28 മുതൽ ജൂൺ 30 വരെയാണു സ്പെഷൽ സർവീസ്. ഇത് താൽക്കാലിക നടപടിയാണെങ്കിലും കൊച്ചുവേളി ബാനസവാടി ഹംസഫർ എക്സ്പ്രസ് ഞായറാഴ്ച സർവീസ് നടത്താനുളള സാധ്യതയും റെയിൽവേ ആരായും.

ഞായറാഴ്ച സ്ഥിരം സർവീസ് ലഭിക്കാൻ ഇപ്പോൾ ആഴ്ചയിൽ 2 ദിവസം സർവീസ് നടത്തുന്ന ഹംസഫർ എക്സ്പ്രസിന്റെ യാത്രാദിവസങ്ങളിലും സമയക്രമത്തിലും മാറ്റം വരുത്തിയാൽ മതിയാകും.

എന്നാൽ ചില ഉദ്യോഗസ്ഥർ ഇതിനു തടസ്സം നിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഒരു റേക്ക് കൊണ്ടു ആഴ്ചയിൽ 3 ദിവസം സർവീസ് നടത്താമെങ്കിലും ഇപ്പോൾ 2 ദിവസമാണ് ഓടിക്കുന്നത്. മറ്റു ദിവസങ്ങളിൽ ട്രെയിൻ കൊച്ചുവേളിയിൽ വെറുതേയിട്ടിരിക്കയാണ്.

ഹംസഫർ എക്സപ്രസ് ആഴ്ചയിൽ 3 ദിവസം ഓടിക്കുന്നതിനോടു ദക്ഷിണ പശ്ചിമ റെയിൽവേയ്ക്കും എതിർപ്പില്ലെന്നാണു സൂചന. എന്നാൽ ബെംഗളൂരുവിലെത്തുന്ന സമയം (രാവിലെ 10.45) കേരളത്തിൽ നിന്നുളള യാത്രക്കാർക്കു തീരെ സൗകര്യപ്രദമല്ല.

രാവിലെ നേരത്തേ എത്തുന്ന തരത്തിൽ സമയം മാറ്റണമെന്നാണ് ആവശ്യം. ബാനസവാടിക്കു പകരം കൃഷ്ണരാജപുരം വരെ സർവീസ് നടത്തിയാലും പ്രശ്നമില്ലെന്നു കേരള ബെംഗളുരു ട്രെയിൻ യൂസേഴ്സ് ഫോറം ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷനില്‍നിന്നു തുടർയാത്ര പ്രയാസമാണെന്നും ഇവർ പറയുന്നു.

English Summary: Railway announced Trivandrum Bangalore special train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com