ADVERTISEMENT

ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. രാജാജി റോഡിലെ വസതിയിൽനിന്ന് ഭൗതികശരീരം ഒരുമണിയോടെ ലോധി റോഡ് ശ്മശാനത്തിലെത്തിച്ചു. മകൻ അഭിജിത് മുഖർജി അടക്കം സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തവരെല്ലാം പിപിഇ കിറ്റു ധരിച്ചിരുന്നു.

pranab-mukherjee-funeral-
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതിക ശരീരം വസതിയിലെത്തിച്ചപ്പോൾ. ചിത്രം: രാഹുൽ ആർ പട്ടം

21 ദിവസം സൈനിക ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തിങ്കളാഴ്ച വൈകിട്ട് 4.30നായിരുന്നു. രാജ്യം ഭാരതരത്ന നൽകി ആദരിച്ചിട്ടുണ്ട്.

pranab-mukherjee-funeral
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതിക ശരീരം വസതിയിലെത്തിച്ചപ്പോൾ. ചിത്രം: രാഹുൽ ആർ പട്ടം

വസതിയിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിമാർ, സേനാ മേധാവികൾ തുടങ്ങി വിവിധ മേഖലകളിൽപ്പെട്ട പ്രമുഖർ ആദരാഞ്ജലികളർപ്പിച്ചു.

ഓഗസ്റ്റ് 10ന്, തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. അന്നു മുതൽ അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഹൃദയസ്തംഭനമുണ്ടായി. ശർമിഷ്ഠ മുഖർജി, അഭിജിത് മുഖർജി എന്നിവരാണു മക്കൾ.

പ്രണബ് മുഖർജിയുടെ വിയോഗത്തെത്തുടർന്ന് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

English Summary: Good bye Pranabda; Pranab Mukherjee laid to rest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com