കൊഹിമ ഡപ്യൂട്ടി കമ്മിഷണറായി മുഹമ്മദ് അലി ശിഹാബിന് നിയമനം
Mail This Article
×
കൊഹിമ∙ നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയുടെ ഡപ്യൂട്ടി കമ്മിഷണറായി (കലക്ടര്‍) മലയാളിയായ മുഹമ്മദ് അലി ശിഹാബ് നിയമിതനായി. നിലവില്‍ നാഗലാന്‍ഡിലെ ഊര്‍ജ വകുപ്പ് അഡിഷനൽ സെക്രട്ടറിയാണ്. കിഫൈർ, ട്യൂസാങ് ജില്ലകളുടെ ഡപ്യൂട്ടി കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂര്‍ക്കോത്ത് രാമനുണ്ണിയാണ് ഇതിനു മുന്‍പ് കൊഹിമയുടെ ഡപ്യൂട്ടി കമ്മിഷണര്‍ പദവിയിലെത്തിയമലയാളി. ഇന്ത്യന്‍ ഫ്രോണ്ടിയര്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് ഉദ്യോഗസ്ഥനായ രാമനുണ്ണി 1958–60 കാലഘട്ടത്തിലാണ് കൊഹിമ ഡപ്യൂട്ടി കമ്മിഷണറായിരുന്നത്. മലപ്പുറം സ്വദേശിയാണ് മുഹമ്മദ് അലി ശിഹാബ്. അനാഥാലയ ജീവിതത്തിലെ സ്മരണകളടങ്ങിയ വിരലറ്റം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.