കമൽ ഹാസൻ കോയമ്പത്തൂർ സൗത്തിൽ; രണ്ടാമത്തെ പട്ടിക പുറത്തിറക്കി

Mail This Article
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകനുമായ കമൽ ഹാസൻ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കും. പാർട്ടിയുടെ രണ്ടാമത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കമൽ ഹാസൻ അലന്ദൂരിൽനിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കന്യാകുമാരിയിൽ സുഭാ ചാൾസും, സിംഗനല്ലൂരിൽ ആർ.മഹേന്ദ്രനും വേലച്ചേരിയിൽ സന്തോഷ് ബാബുവും ടി നഗറിൽ പഴ കറുപ്പയ്യയും അലന്ദൂരിൽ ശരദ് ബാബുവും മത്സരിക്കും.
English Summary: Tamil Nadu Assembly Polls: Kamal Haasan To Contest From Coimbatore South