ADVERTISEMENT

പാലക്കാട്∙ കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പർ‍ ലോറി ഇടിച്ചു തകര്‍ന്നു. 104 ലൈറ്റുകളും ക്യാമറയുമാണ് തകര്‍ന്നത്. ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി വാഹനമോടിച്ചതാണ് കാരണം. ഇടിച്ചുതകർത്ത ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

കുതിരാൻ തുരങ്കം തുറന്നതിനുശേഷം ആദ്യമായാണ് ഇങ്ങനെയൊരു അപകടം ഉണ്ടാകുന്നത്. പാലക്കാട്– തൃശൂര്‍ തുരങ്കത്തിന്റെ ആദ്യഭാഗത്തെ ലൈറ്റുകളാണ് തകര്‍ന്നത്. കുതിരാൻ തുരങ്കത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് തന്നെ ലോറിയുടെ പുറംഭാഗം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം ഡ്രൈവർ ശ്രദ്ധിച്ചില്ല. പിന്നിലുള്ള വാഹനങ്ങൾ അകലം പാലിച്ചതിനാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. 

English Summary: Lights in the First tunnel of Kuthiran were smashed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com