രാജ്യത്ത് 3,303 പുതിയ കോവിഡ് രോഗികൾ; കേസുകളിൽ വർധന
Mail This Article
×
ന്യൂഡൽഹി ∙ 24 മണിക്കൂറിനിടെ രാജ്യത്ത് 3,303 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസത്തേക്കാൾ കേസുകൾ വീണ്ടും ഉയർന്നു. 2,563 പേർ രോഗമുക്തരായി. രാജ്യത്ത് നിലവിൽ 16,980 കേസുകളാണ് ഉള്ളത്. പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനം.
45 ദിവസത്തിനു ശേഷമാണ് കോവിഡ് കേസുകൾ 3,000 കടക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു.
English Summary: India's Covid case count goes up with 3,303 new patients
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.