പ്രയാർ ഗോപാലകൃഷ്ണന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Mail This Article
കൊല്ലം∙ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന് ജന്മനാട് വിട ചൊല്ലി. കൊല്ലം ചിതറയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രി കെ.എൻ ബാലഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് അന്തിമോപചാരമർപ്പിച്ചു.
കൊല്ലം ഡിസിസി ഓഫിസിലെ പൊതുദർശനത്തിലും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മന്ത്രി ജെ.ചിഞ്ചുറാണി, രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖർ ഡിസിസി ഓഫിസിലെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കുള്ള കാർ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ പ്രയാറിനെ വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary: Former MLA Prayar Gopalakrishnan's Funeral