ADVERTISEMENT

കൊല്ലം∙ പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം ഏരൂരിലെ തോട്ടത്തിൽ കമ്പനി ചെയർമാനും സിപിഐ സംസ്ഥാന നേതാവുമായ വി.ഇ.വിദ്യാധരൻ പൂജ നടത്തിയെന്ന് ആക്ഷേപം. വിളവെടുപ്പിന്റെ ഭാഗമായി ശേഖരിച്ച എണ്ണപ്പനയുടെ പഴക്കുലകളുമായി ഫാക്ടറിയിൽ എത്തിയ വാഹനം വിദ്യാധരൻ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സർക്കാർ സ്ഥാപനത്തിൽ മതപരമായ ചടങ്ങ് നടത്തിയത് തെറ്റാണെന്നാണ് സിപിഎം നേതാക്കൾ ഉൾപ്പെടെ ഉന്നയിക്കുന്നത്.

Read Also: കോവളത്ത് ബൈക്ക് റേസിങ്ങിനിടെ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

എന്നാൽ ഇത് മതപരമായ ചടങ്ങല്ലെന്നാണ് ഓയിൽപാമിലെ ഉദ്യോഗസ്ഥർ പറയുന്നത്. എല്ലാ വർഷവും ഇത്തരം ചടങ്ങുകൾ പതിവാണെന്ന് സിപിഐ നേതാക്കളും പറയുന്നു. സിപിഎം ബോധപൂർവം വിവാദമുണ്ടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

English Summary: Oil palm controversy in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com