വേറെയാൾക്കൊപ്പം ഭക്ഷണം കഴിച്ചത് രസിച്ചില്ല, ക്രൂരപീഡനം; ‘യുവതിയുടെ വായിൽനിന്ന് രക്തം’

Mail This Article
തിരുവനന്തപുരം ∙ കഴക്കൂട്ടത്ത് യുവതിയെ ആൺസുഹൃത്ത് ക്രൂരമായി പീഡിപ്പിച്ചു. പ്രതി ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണു ക്രൂരപീഡനം നടന്നത്. യുവതിയെ ബലം പ്രയോഗിച്ച് ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡനം. ഇവിടെനിന്നു രാവിലെ യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു.
ഗുരുതര പരുക്കുകളേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു. ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് പറയുന്നത്. ശനിയാഴ്ച വൈകിട്ട് ടെക്നോപാർക്കിന് സമീപമുള്ള ഹോട്ടലിൽ മറ്റൊരു ആൺസുഹൃത്തുമായി യുവതി ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇവിടെയെത്തിയ കിരൺ യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയും മർദിക്കുകയുമായിരുന്നു.
കിരണ്‍ മുൻപ് താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന വെട്ടുറോഡിലെ കൃഷിഭവനില്‍ രാത്രി 12 മണിയോടെ യുവതിയെ എത്തിച്ചു. കൃഷിഭവന് പിന്നിലുള്ള ഗോഡൗണിൽ കൊണ്ടുപോയി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പുലര്‍ച്ചെ വരെ പീഡനം തുടര്‍ന്നു. ഞായറാഴ്ച രാവിലെ ഗോഡൗണിൽനിന്നു രക്ഷപ്പെട്ട യുവതി സമീപത്തുള്ള വീട്ടിലെത്തി സഹായം അഭ്യർഥിക്കുകയായിരുന്നു. ഇവരാണു പൊലീസിൽ വിവരം അറിയിച്ചത്.
പൊലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. കൃഷിഭവൻ വളപ്പിൽ ഒളിച്ചിരിക്കുകയായിരുന്ന കിരണിനെ പൊലീസ് പിന്നാലെ പിടികൂടി. ഗോഡൗണിൽനിന്നു രക്ഷപ്പെട്ട യുവതിക്കു പിന്നാലെ പ്രതി കിരൺ ഓടിവന്നുവെന്ന് അയൽവാസി വാഹിദ് പറഞ്ഞു. ‘‘ഇരുവരും തമ്മിൽ പിടിവലി നടന്നു. ഭാര്യയെന്നും പിന്നീട് സുഹൃത്തെന്നും യുവതിയെക്കുറിച്ച് കിരൺ പറഞ്ഞു. എന്നാൽ ഭാര്യയല്ലെന്നും കൂടെ വിടരുതെന്നും യുവതി അപേക്ഷിച്ചു. വസ്ത്രം വേണമെന്ന് പറഞ്ഞപ്പോൾ വീട്ടിൽനിന്ന് എടുത്തുനൽകി. സ്ത്രീയുടെ വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു’’– വാഹിദ് പറഞ്ഞു.
English Summary: Woman was raped in Trivandrum Kazhakootam