ADVERTISEMENT

മുംബൈ∙ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ് നൽകിയ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടു.

1996 ൽ ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം വിആർഎസ് എടുത്തതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആര്യൻ ഖാനെ ആഡംബര നൗകയിൽ നിന്ന് അറസ്റ്റ് ചെയ്ത സമീർ വാങ്കഡയെ മാറ്റി പകരം നിയമിച്ച ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ സിങ്. സമീർ വാങ്കഡെക്കെതിരെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സഞ്ജയ് കുമാർ സിങ്ങിനെ നിയമിച്ചത്.

മകന് നെരൂളിലെ ഡിവൈ പാട്ടിൽ മെഡിക്കൽ കോളജിലെ പ്രവേശനം നേടിയെടുക്കാൻ 1 കോടി 25 ലക്ഷം രൂപ ഫീസായി നൽകി, നെരൂളിൽ 4ബിഎച്ച്കെ ഫ്ലാറ്റ് ബെനാമി പേരിലുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. 2025 ജനുവരി വരെ സർവീസിൽ കാലാവധി ഉണ്ടെന്നിരിക്കെയാണ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയത്. ഇത് സർക്കാർ അംഗീകരിച്ചു.

English Summary:

probe against Narcotics Bureau former top official Sanjay Kumar Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com