തിരുവനന്തപുരത്ത് കനത്ത മഴ: കൺട്രോൾ റൂമുകൾ തുറന്നു, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Mail This Article
തിരുവനന്തപുരം∙ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചേംമ്പറിൽ അടിയന്തരയോഗം ചേർന്നു. യോഗത്തിൽ ജില്ലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മറ്റന്നാളും യെലോ അലർട്ടാണ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
- 3 month agoNov 03, 2024 01:57 PM IST
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- 3 month agoNov 03, 2024 01:56 PM IST
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 8 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
- 3 month agoNov 03, 2024 01:56 PM IST
മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പരമാവധി ജനനിരപ്പിലേക്ക് എത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. 2018ന് ശേഷം ആദ്യമായിട്ടാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധി നിലയിലേക്ക് എത്തുന്നത്. ജലനിരപ്പ് പരമാവധി നിലയിലേക്ക് എത്തുന്നതോടെ ഡാം പൂർണ സംഭരണ ശേഷിയായ 226 ക്യുബിക് മീറ്ററിലേക്കും എത്തും. പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 115.03 മീറ്റർ ആണ് ജലനിരപ്പ്. 4 ഷട്ടറുകളും 1 സെന്റി മീറ്റർ വീതം തുറന്നിട്ടുണ്ട്.
- 4 month agoOct 26, 2024 07:21 PM IST
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 4 month agoOct 26, 2024 12:57 PM IST
കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നു
സംസ്ഥാന ജലസേചന വകുപ്പിന്റെ ആനയടി സ്‌റ്റേഷനിൽ (പള്ളിക്കൽ നദി) യെലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
- 4 month agoOct 25, 2024 09:27 PM IST
തിരുവനന്തപുരം താലൂക്കുകളിലെ കൺട്രോൾ റൂം നമ്പറുകൾ
തിരുവനന്തപുരം - 0471- 2462006, 9497711282
നെയ്യാറ്റിൻകര - 0471- 2222227, 9497711283
കാട്ടാക്കട - 0471- 2291414, 9497711284
നെടുമങ്ങാട് - 0472 - 2802424, 9497711285
വർക്കല - 0470 - 2613222, 9497711286
ചിറയിൻ കീഴ് - 0470 - 2622406, 9497711287 - 4 month agoOct 25, 2024 09:24 PM IST
തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ ഡിഇഒസി തിരുവനന്തപുരം–0471 - 2779000, 0471- 2730063, 0471- 2730045.
- 4 month agoOct 25, 2024 03:56 PM IST
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുവെന്ന് മുന്നറിയിപ്പ്
സംസ്ഥാന ജലസേചന വകുപ്പിന്റെ മൈലംമൂട് സ്റ്റേഷനിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേർന്നു താമസിക്കുന്നവരും ജാഗ്രത പാലിക്കേണം. പ്രളയ സാധ്യതയുള്ളയിടങ്ങളിൽനിന്ന് മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
- 4 month agoOct 25, 2024 02:32 PM IST
യെലോ അലർട്ട്
25/10/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്
26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
- 4 month agoOct 25, 2024 02:31 PM IST
ഓറഞ്ച് അലർട്ട്
25/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്; എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.