ADVERTISEMENT

ചെന്നൈ∙ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽപോയ നടി കസ്തൂരി ആന്ധ്ര പ്രദേശിലെന്നു സൂചന. കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ, നടിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ 2 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തമിഴരാണെന്ന് അവകാശപ്പെടുന്നെന്നാണു നടി പ്രസംഗിച്ചത്.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ കസ്തൂരി ഒളിവില്‍പോയി. ചെന്നൈയിലും മധുരയിലും കസ്തൂരിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാമര്‍ശത്തില്‍ താരം മാപ്പു പറഞ്ഞെങ്കിലും വിവാദമൊഴിഞ്ഞില്ല. ചെന്നൈയിലെ വീട് പൂട്ടിയ നിലയിലാണ്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. താന്‍ തെലുങ്കരെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തില്‍ പറഞ്ഞതല്ലെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആര്‍ക്കെങ്കിലും വേദനയുളവാക്കിയെങ്കില്‍ വാക്കുകള്‍ പിന്‍വലിക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ചെന്നൈയില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പരിപാടിക്കിടെയാണു കസ്തൂരിയുടെ വിവാദ പരാമർശമുണ്ടായത്. വിവാദം കൊഴുത്തതോടെ കസ്തൂരിയെ ബിജെപിയും കൈവിട്ടു. നടിയുടെ വാക്കുകള്‍ അപലപനീയമാണെന്നാണു ബിജെപിയുടെ നിലപാട്.

English Summary:

Police Teams Deployed to Apprehend Actress Kasthuri After Controversial Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com