ADVERTISEMENT

കൊച്ചി ∙ മട്ടാഞ്ചേരിയിൽ പുലർച്ചെ വാഹനങ്ങൾ തകർത്ത് യുവാവ്. 4 കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകളാണ് സിമന്റുകട്ടയും ഇഷ്ടികയും ഉപയോഗിച്ച് എറിഞ്ഞു പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കാർ ചില്ല് സിമന്റുകട്ടയും ഇഷ്ടികയും ഉപയോഗിച്ച് എറിഞ്ഞു തകർത്തു.
കാർ ചില്ല് സിമന്റുകട്ടയും ഇഷ്ടികയും ഉപയോഗിച്ച് എറിഞ്ഞു തകർത്തു.

നാലു മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നു സ്ഥലം കൗൺസിലർ ബാസ്റ്റിൻ ബാബു പറഞ്ഞു. മട്ടാഞ്ചേരി–കരുവേലിപ്പടി ആര്‍.കെ.പിള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. ഇവിടെ 3 കാറുകളും ഒരു ഓട്ടോറിക്ഷയും തകർത്തു. പിന്നീട് സമീപത്തുള്ള റോഡില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈകോയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും സമാനമായ വിധത്തിൽ ഇഷ്ടിക ഉപയോഗിച്ചു തകർത്തു.

auto
യുവാവ് തകർത്ത വാഹനങ്ങൾ. ചിത്രം:സ്‍പെഷൽ അറേഞ്ച്‍മെന്റ്

മോഷണശ്രമമോ ലഹരിക്ക് അടിമയായതോ ആവാം ആക്രമണത്തിനു കാരണമെന്നാണു സംശയം. പ്രദേശത്ത് ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ ശല്യവും കൂടുന്നുവെന്ന് നാട്ടുകാർ അടുത്തിടെ പരാതി നൽകുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി ആരെങ്കിലും നടത്തിയ ആക്രമണമാണോ എന്നും പരിശോധിക്കുന്നുണ്ട്.

English Summary:

Vehicle Damage Mattancherry: A youth's rampage in Mattancherry, Kochi resulted in damage to five vehicles. Police are investigating the incident, considering possibilities of theft or drug-related motives.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com