അണ്ണാ സർവകലാശാല പീഡനം: കുറ്റപത്രത്തിലും ഒരു പ്രതി മാത്രം

Mail This Article
×
ചെന്നൈ ∙ അണ്ണാ സർവകലാശാല വിദ്യാർഥിനി അതിക്രമത്തിനിരയായ കേസിലെ മുഖ്യപ്രതി ജ്ഞാനശേഖരനെതിരെ പ്രത്യേക അന്വേഷണ സംഘം ഓൺലൈനായി കുറ്റപത്രം സമർപ്പിച്ചു.
ജ്ഞാനശേഖരൻ മാത്രമാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പിടിച്ചെടുത്ത രേഖകൾ, പ്രതിയുടെ മൊബൈൽ ഫോൺ സംഭാഷണങ്ങൾ എന്നിവയെല്ലാം കുറ്റപത്രത്തിലുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരം 3 വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, കേസിലെ എഫ്ഐആർ ചോർന്നതും അന്വേഷിക്കുന്നുണ്ട്.
English Summary:
Anna University Assault: Only one accused, Gnanasekharan, is named in the chargesheet filed in the Anna University assault case.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.