ലൈറ്റ് അൽപം കൂടിയാകാം; പരിപാടി നടക്കുമ്പോൾ ഹാളിലുള്ളവരെ ശരിക്ക് കാണേണ്ടതാണ്: മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ പൊതുപരിപാടി നടക്കുന്ന ഹാളിലെ വെളിച്ചം മങ്ങിയതിനെക്കുറിച്ച് പ്രസംഗത്തിനിടെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടാഗോർ തിയറ്ററിൽ ജിടെക് സംഘടിപ്പിക്കുന്ന സ്കിൽ ഫെസ്റ്റിവൽ ‘പെർമ്യൂട്ട് 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐടി രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് പ്രസംഗം അവസാനിപ്പിക്കുമ്പോഴാണ് വെളിച്ചത്തെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്.
‘‘ ലൈറ്റ് അൽപ്പംകൂടി ആകാം. സാധാരണ കലാപരിപാടി നടക്കുമ്പോഴാണ് ഹാളിലെ ലൈറ്റ് ഡിം ആക്കി വയ്‌ക്കേണ്ടത്. ഇതുപോലുള്ള പരിപാടികൾ നടക്കുമ്പോൾ ഹാളിലുള്ളവരെയും ശരിക്ക് കാണേണ്ടതാണ്. അപ്പോൾ ലൈറ്റ് വല്ലാതെ കുറയ്‌ക്കേണ്ട കാര്യമില്ല. ഉഷ്ണംലേശം കൂടുമെന്നു മാത്രം’’–മുഖ്യമന്ത്രി പറഞ്ഞു.