ADVERTISEMENT

കേരളത്തിൽ വ്യത്യസ്തവും രുചികരവുമായ ഇഡ്ഡലിക്കു പേരുകേട്ടതാണ് പാലക്കാട്ടെ രാമശേരി ഇഡ്ഡലി. തൊഴിൽതേടി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിവരിലൂടെയാണ് രാമശേരി ഇഡ്ഡലിയുടെ പാചകക്കൂട്ട് ഇവിടേക്ക് എത്തിയതത്രേ. പരന്ന രൂപമാണ് ഇവിടത്തെ ഇഡ്ഡലിക്കും. രാമശ്ശേരി ഇഡ്ഡലി എങ്ങനെ തയാറാക്കാമെന്നു പരിചയപ്പെടുത്തുകയാണ് വീണാസ് കറിവേൾഡ്.

ചേരുവകൾ 

  • അരി  – 2 ½ ഗ്ലാസ്സ്
  • ഉഴുന്ന് –  ½  ഗ്ലാസ് 
  • ഉലുവ –  1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 1 ഗ്ലാസ്സ്

തയാറാക്കുന്ന വിധം

അരിയും (2 ടൈപ്പ് അരിയാണ് ഇതിൽ ഇഡ്ഡലി റൈസും പച്ചരിയും ഉപയോഗിച്ചിരിക്കുന്നു. ഒന്നര ഗ്ലാസ് ഇഡലി അരിയും ഒരു ഗ്ലാസ് പച്ചരിയും. ഇഡ്ഡലി അരി മാത്രമായും പച്ചരി മാത്രമായും ഉണ്ടാക്കാവുന്നതാണ് പക്ഷേ പെർഫെക്റ്റ് ആയി വരണമെന്നുണ്ടെങ്കിൽ ഈ രണ്ട് അരിയും ഉപയോഗിക്കാം) ഉഴുന്നും 1 ടീസ്പൂൺ ഉലുവയും   4 മണിക്കൂർ വീതം വേറെ വേറെ പാത്രത്തിൽ കുതിരാൻ വയ്ക്കുക. ഇതിന്റെ അളവ് 5:1, അഞ്ച് ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന്. (ഇവിടെ എടുത്തിരിക്കുന്ന അളവ് രണ്ടര ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് എന്നരീതിയിലാണ്).

4 മണിക്കൂറിനു ശേഷം ആദ്യം ഉഴുന്നും ഉലുവയും കൂടി നന്നായി കഴുകി കാൽ ഗ്ലാസ് വെള്ളവും ഒഴിച്ച്  അരച്ചെടുക്കുന്നു. ഇനി ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കുന്നു. സാധാരണ ഇഡ്ഡലിയേക്കാൾ കുറച്ച് ഉഴുന്നു മതി രാമശ്ശേരി ഇഡ്ഡലിക്ക്. ഇനി അതേ ജാറിലേക്ക് മൂന്ന് പ്രാവശ്യമായി മുക്കാൽ ഗ്ലാസ് വെള്ളത്തിൽ അരി അരച്ചെടുക്കുന്നു.അരി കുറച്ച് തരിതരിയായി അരച്ചാൽ മതി. ഈ മാവ് തയാറാക്കാനായി മൊത്തം ഒരു ഗ്ലാസ് വെള്ളം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഓരോ അരിയനുസരിച്ച് വെള്ളത്തിന്റെ അളവിൽ മാറ്റം വരാം. പുളിച്ചു വന്നശേഷം ഒരുപാട് കട്ടി ആണെങ്കിൽ അല്പം വെള്ളം ഒഴിച്ചു കൊടു ക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കണം (കല്ലുപ്പാണ് ഏറ്റവും നല്ലത് പൊടിയുപ്പ് ആയാലും കുഴപ്പമില്ല). നന്നായി കൈ കൊണ്ട് യോജിപ്പിച്ചെടുക്കുക. തണുപ്പുള്ള സ്ഥലത്താണെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഈ മാവിന്റെ പാത്രം ഇറക്കി വയ്ക്കുക. ഒരു മൂന്ന് നാല് പ്രാവശ്യം വെള്ളം മാറ്റി കൊടുത്താൽമതി മാവ് നന്നായി പുളിച്ചു വരും. അല്ലെങ്കിൽ അവ്ന്റെ ഉള്ളിൽ ലൈറ്റ് ഇട്ട് വയ്ക്കാം. ചൂടുള്ള സമയമാ ണെങ്കിൽ പ്രശ്നമില്ല അടുക്കളയിൽ തന്നെ വച്ചാൽ മതി നന്നായി പൊന്തി വരും. കൈ ഉപയോഗിച്ചോ തവി ഉപയോഗിച്ചോ നന്നായി മിക്സ് ചെയ്യുക. ഇതിന്റെ ഷെയ്പ് തട്ട് ദോശ പോലെ ഇരിക്കും. പക്ഷേ ആവികേറ്റുന്നതുകൊണ്ട് ഇഡ്ഡലിയുടെ രുചി ആയിരിക്കും. വൈകിട്ട് ആറുമണിക്ക് മിക്സ് ചെയ്ത് വച്ചാൽ പിറ്റേദിവസം രാവിലെ ആറു മണിയാകുമ്പോഴേക്കും ഇത് നന്നായി പുളിച്ച് പൊന്തി വരും. തവിയിൽ കോരി ഒഴിക്കുമ്പോൾ താഴോട്ട് വീഴുന്നതാണ് പാകം. ഉപ്പ് നോക്കിയിട്ട് ആവശ്യത്തിന് ചേർത്തു കൊടുക്കാം.

ഇനി ഇത് ആവികേറ്റാൻ വയ്ക്കാം അതിനായി ചെറിയ കുഴിവുള്ള ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിന്റെ മേലെ ഒരു അരിപ്പയുടെ തട്ട് വച്ച് (അരിപ്പ ഇല്ലെങ്കില്‍ കുക്കർ മേടിക്കുമ്പോൾ കിട്ടുന്ന ഒരു പാത്രം അതായാലും മതി ) വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിന്റെ മുകളിൽ തീരെ നൈസായിട്ടുള്ള നനഞ്ഞ തുണി ഇട്ട് നന്നായി ആവി വന്നതിനു ശേഷം മാത്രം അതിന്റെ മേലെ മാവ് ഒഴിച്ച് ചെറുതായി ഒന്ന് പരത്തി കൊടുക്കുക. നല്ല തീയിൽ അഞ്ചു മിനിറ്റ് നേരം അടച്ചു വച്ച് ആവിയിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് ഇഡ്ഡലി മാറ്റുക. അതിനുശേഷം പാത്രത്തിൽ വെള്ളം ഉണ്ടോന്ന് നോക്കുക. ഇല്ലെങ്കിൽ ഒഴിച്ചു കൊടുത്ത് നന്നായി തിളച്ച് വീണ്ടും അരിപ്പ വച്ച് തുണി വീണ്ടും നനച്ച് മാവ് ഒഴിച്ചു കൊടുക്കുക. കറക്ട് സമയം നോക്കണം. വേവ് കൂടിയാൽ ഇഡ്ഡലി കട്ടിയാവും. 

ശ്രദ്ധിക്കാൻ 

∙മാവ് പുളിച്ച് പൊങ്ങുന്ന കാര്യത്തിൽ ഓരോ സ്ഥലത്തെ കാലാവസ്ഥയനുസരിച്ച് അതിൽ മാറ്റം വരും കൂടാതെ വെള്ളത്തിന്റെ അളവിലും മാറ്റം വരും

∙നന്നായി പുളിച്ചു പൊന്തി വന്നാൽ മാത്രമേ ഇഡ്ഡലി സോഫ്റ്റ് ആവുകയുള്ളൂ.  12 മണിക്കൂറിൽ കൂടുതൽ നേരം  വേണ്ടി വരും.

∙ തുണി നനച്ചിടുമ്പോൾ പാത്രത്തിന്റെ അളവനുസരിച്ച് ഇടണം തുണിയിൽ തീ പിടിക്കാതെ ശ്രദ്ധിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com